in , ,

OMGOMG LOVELOVE LOLLOL AngryAngry

അറസ്റ്റ് വാറന്റ്; മറ്റൊരു ബ്രസീലിയൻ സൂപ്പർ താരം കൂടി ജയിലിലേക്ക്

ബ്രസീൽ ദേശീയ ടീമിനായി 31 മത്സരങ്ങൾ കളിച്ച താരം യൂറോപ്യൻ വമ്പൻമാരായ ബയേൺ മ്യുണിക്ക്,യുവന്റസ് എന്നീ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്.

ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബ്രസീലിലെ കുടുംബ കോടതിയാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബ്രസീലിലെ കുടുംബകോടതി വിധിപ്രകാരം താരം ബ്രസീലിലേക്ക് മടങ്ങിയെത്തിയാൽ താരത്തെ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. തന്റെ കുട്ടിക്ക് ചെലവ് കൊടുക്കാത്തതിനാലാണ് താരത്തിനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്. കുട്ടിക്ക് ചെലവ് കൊടുക്കുന്നതിൽ താരം പരാജയപ്പെട്ടതായി കോടതി കണ്ടെത്തുകയായിരുന്നു.

നിലവിൽ അമേരിക്കൻ ക്ലബ്ബായ എൽ എ ഗാലക്സിക്ക് വേണ്ടി കളിക്കുകയാണ് താരം. അതിനാൽ നിലവിൽ അമേരിക്കയിലുള്ള താരം ബ്രസീലിലേക്ക് മടങ്ങി വരുന്ന സാഹചര്യത്തിൽ താരത്തെ അറസ്റ്റ് ചെയ്യാനാണ് ബ്രസീൽ പോലീസിന്റെ നീക്കങ്ങൾ.

ബ്രസീൽ ദേശീയ ടീമിനായി 31 മത്സരങ്ങൾ കളിച്ച താരം യൂറോപ്യൻ വമ്പൻമാരായ ബയേൺ മ്യുണിക്ക്,യുവന്റസ് എന്നീ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്.

2021 ലാണ് താരം യൂറോപ്പ് മതിയാക്കി ബ്രസീലിയൻ ക്ലബ്ബായ ഗ്രാമിയോയിലേക്ക് പോകുന്നത്. തുടർന്ന് ഇവിടെ നിന്ന് അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ എൽ എ ഗാലക്സിയിലേക്ക് താരം ചേക്കേറുകയായിരുന്നു.അതേസമയം, താരത്തിന്റെ അറസ്റ്റ് തടയാൻ കോടതിയിൽ അപ്പീലിന് പോകുമെന്ന് താരത്തിന്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

ഐഎസ്എൽ ചരിത്രത്തിൽ ഇത് രണ്ടാമത്; ഐഎസ്എല്ലിലെ ചാമ്പ്യൻ ക്ലബ്ബിന്റെ മുഖ്യ പരിശീലകനാവാൻ ഇന്ത്യൻ കോച്ചെത്തുന്നു

ഇന്ത്യയ്ക്ക് വമ്പൻ തിരിച്ചടി;ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ ഉപയോഗിക്കുക ‘ഡ്യുക്ക്സ്’ പന്ത്; എന്താണ് ഈ ‘ഡ്യൂക്ക്സ്’ പന്ത്?