in , , ,

CryCry LOLLOL AngryAngry LOVELOVE OMGOMG

ഇന്ത്യയ്ക്ക് വമ്പൻ തിരിച്ചടി;ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ ഉപയോഗിക്കുക ‘ഡ്യുക്ക്സ്’ പന്ത്; എന്താണ് ഈ ‘ഡ്യൂക്ക്സ്’ പന്ത്?

ഫാസ്റ്റ് ബോളർമാർക്കാണ് കൂടുതലായും ഡ്യൂക്ക്സ് പന്തിൽ സ്വിങ് ലഭിക്കുക. അതിനാൽ ഫാസ്റ്റ് ബൗളർമാരുടെ ഇഷ്ടപന്താണ് ഡ്യൂക്ക്സ്. ഇന്ത്യൻ താരങ്ങൾക്ക് ഡ്യൂക്ക്സ് പന്തുകൾ നേരിട്ട പരിചയസമ്പത്ത് ഇല്ലാത്തതാണ് ഇന്ത്യ ഫൈനൽ നേരിടേണ്ടിവരുന്ന വലിയ തലവേദന.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഫൈനൽ മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യക്ക് ആശങ്ക നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഉപയോഗിക്കുക ഡ്യൂക്ക്സ് പന്തുകൾ ആയിരിക്കുമെന്ന് ഐസിസിയുടെ പ്രഖ്യാപനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്.

മറ്റു പന്തുകളിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും കൈകൾ കൊണ്ടാണ് ഈ പന്തിന്റെ സ്റ്റിച്ചുകൾ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഡ്യൂക്ക്സ് പന്തിന്റെ പ്രത്യേകത. ഇത്തരത്തിൽ കൈകൊണ്ട് ഉണ്ടാക്കിയ സ്റ്റിച്ചുകൾ കാരണം പന്തിന് കൂടുതൽ സ്വിങ് ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയെക്കാൾ മികച്ച പേസ്നിരയുള്ള ഓസ്ട്രേലിയയ്ക്ക് ഇതൊരു അനുകൂല ഘടകമാണ്.

ഫാസ്റ്റ് ബോളർമാർക്കാണ് കൂടുതലായും ഡ്യൂക്ക്സ് പന്തിൽ സ്വിങ് ലഭിക്കുക. അതിനാൽ ഫാസ്റ്റ് ബൗളർമാരുടെ ഇഷ്ടപന്താണ് ഡ്യൂക്ക്സ്. ഇന്ത്യൻ താരങ്ങൾക്ക് ഡ്യൂക്ക്സ് പന്തുകൾ നേരിട്ട പരിചയസമ്പത്ത് ഇല്ലാത്തതാണ് ഇന്ത്യ ഫൈനൽ നേരിടേണ്ടിവരുന്ന വലിയ തലവേദന.

ഇന്ത്യ സാധാരണ ഗതിയിൽ എസ് ജി പന്തുകളാണ് ഉപയോഗിക്കുന്നത്. ഓസ്ട്രേലിയയിൽ കുക്കാബറ പന്തുകൾ ആണ് ഉപയോഗിക്കുന്നതെങ്കിലും പല ഓസ്ട്രേലിയൻ താരങ്ങൾക്കും ഡ്യൂക്ക്സ് പന്ത് കൈകാര്യം ചെയ്ത പരിചയ സമ്പത്തുണ്ട്.

ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഡ്യൂക്ക്സ് പന്തുകൾ ഉപയോഗിക്കുന്നത്. ഈ രാജ്യങ്ങളിലെ ആഭ്യന്തര ക്രിക്കറ്റിൽ അടക്കം ഓസ്ട്രേലിയൻ താരങ്ങൾ കളിക്കുന്നുണ്ട് എന്നുള്ളത് ഓസ്ട്രേലിയ്ക്ക് ഡ്യൂക്ക്സ് പന്തിന്മേൽ ലഭിക്കുന്ന ഏറ്റവും വലിയ അനുകൂല ഘടകമാണ്.

അറസ്റ്റ് വാറന്റ്; മറ്റൊരു ബ്രസീലിയൻ സൂപ്പർ താരം കൂടി ജയിലിലേക്ക്

ഐപിഎല്ലിനിടെ തകൃതിയായി കോണ്ടം കച്ചവടവും; ഐപിഎൽ സീസണിൽ വിറ്റഴിച്ച് പോയ കോണ്ടത്തിന്റെ കണക്കുമായി സ്വിഗി; കമന്റുമായി ശുഭ്മാൻ ഗില്ലും