ഐപിഎല്ലും കോണ്ടവും തമ്മിൽ എന്ത് ബന്ധമാണുള്ളത് എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരമില്ല. എന്നാൽ ഐപിഎൽ സീസണിലെ കോണ്ടം കച്ചവടത്തിന്റെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് ഐപിഎൽ സ്പോൺസറും പ്രമുഖ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുമായ സ്വിഗി.
ഈ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ബിരിയാണിയാണെന്നാണ് സ്വിഗി തങ്ങളുടെ ട്വീറ്റിൽ വ്യക്തമാക്കുന്നത്. 12 മില്യൺ ബിരിയാണികളാണ് ഈ ഐപിഎൽ സീസണിൽ വിറ്റഴിഞ്ഞതെന്ന് സ്വിഗി വ്യക്തമാക്കുന്നു. അതായത് ഓരോ മിനിറ്റിലും 212 ബിരിയാണികൾ ആളുകൾ ഓർഡർ ചെയ്തു
ഈ ബിരിയാണി കണക്കിന് പിന്നാലെ സ്വിഗി പങ്കുവെച്ച കോണ്ടത്തിന്റെ കണക്കുകളാണ് ആളുകളെ ചിരിപ്പിക്കുന്നത്. 2423 ഗർഭനിരോധന ഉറകളാണ് ഈ ഐപിഎൽ സീസണിൽ വിറ്റഴിച്ചതെന്നാണ് സിഗ് പറയുന്നത്.
സിഗ്ഗിയുടെ ഈ ടീറ്റിന് പിന്നാലെ രസകരമായ ചർച്ചകളും നടക്കുകയാണ്. ഐപിഎല്ലും ഗർഭനിരോധന ഉറയും തമ്മിൽ എന്ത് ബന്ധമാണുള്ളത് എന്നാണ് പലരും ചോദിക്കുന്നത്.കൂടാതെ ഐപിഎൽ മത്സരം കാണുന്നവർ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത തലമുറയെ ഉണ്ടാക്കാൻ ശ്രമിക്കില്ലെന്നും ചിലർ തമാശ രൂപയാണ് കമന്റ് ചെയ്യുന്നുണ്ട്.
ഇന്ത്യൻ ഓപ്പണറും ഗുജറാത്ത് ടൈറ്റൻസ് താരവുമായ ശുഭ്മാൻ ഗില്ലും ഈ പോസ്റ്റിന് കമന്റുമായി എത്തിയിരുന്നു. ദ റിയൽ ലെവൽ ഓഫ് സിഗ്ഗി എന്നാണ് അദ്ദേഹത്തിന്റെ കമന്റ്.അതേസമയം ഇത്തരം രസകരമായി റ്റീറ്റുകളിലൂടെ നേരത്തെ തന്നെ ശ്രദ്ധ നേടിയ ഓൺലൈൻ ഡെലിവറി ആപ്പാണ് സ്വിഗി.