in , , , ,

ബ്രസീൽ പരിശീലകനായി ആര് വരും?സാധ്യതാ പട്ടികയിൽ നാല് കോച്ചുമാർ

നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടില്ല. പ്രമുഖ ബ്രസീലിയന്‍ മാധ്യമമായ യു.ഒ.എല്ലിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ നാല് പരിശീലകരെയാണ് ബ്രസീല്‍ പ്രധാനമായി പരിഗണിക്കുന്നത്.

ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്രസീല്‍ ദേശീയ ടീം. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോയതിന് പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.

നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടില്ല. പ്രമുഖ ബ്രസീലിയന്‍ മാധ്യമമായ യു.ഒ.എല്ലിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ നാല് പരിശീലകരെയാണ് ബ്രസീല്‍ പ്രധാനമായി പരിഗണിക്കുന്നത്.

റയല്‍ മാഡ്രിഡിന്റെ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയാണ് ആദ്യത്തേത്. പക്ഷേ അദ്ദേഹം എത്താന്‍ സാധ്യത കുറവാണ്. റയലുമായുള്ള കരാര്‍ പൂര്‍ത്തിയാക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നതൊണ് റിപ്പോര്‍ട്ട്.

റോമ പരിശീലകന്‍ ജോസ് മൊറീഞ്ഞോയാണ് പട്ടികയില്‍ രണ്ടാമത്. എന്നാല്‍ റോമ വിട്ടാല്‍ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ക്ലബ്ബ് ഫുട്‌ബോളില്‍ തന്നെ തുടരാനാണ് മൊറീഞ്ഞോ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലൂയിസ് എന്റിക്കും ജോര്‍ജ് ജീസസുമാണ് ബ്രസീല്‍ നോട്ടമിട്ട് വെച്ച മറ്റ് പരിശീലകര്‍. സ്‌പെയ്‌നിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ച എന്റിക്ക് ഇപ്പോള്‍ ഫ്രീ ഏജന്റാണ്. എന്നാല്‍ അദ്ദേഹം ബ്രസീല്‍ ദേശീയ ടീമിന്റെ കോച്ചാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം മുന്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ലെമങ്കോയെ പരിശീലിപ്പിച്ച ജീസസിന് ബ്രസീല്‍ ദേശീയ ടീമിന്റെ കോച്ചാകാന്‍ താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ ക്ഷണിച്ചാല്‍ അദ്ദേഹം തീര്‍ച്ചയായും ടീമിനൊപ്പം ചേരുമെന്നും എന്നാല്‍ ധൃതിപ്പെട്ട് ഒരു തീരുമാനമെടുക്കാന്‍ ബ്രസീല്‍ ഒരുക്കമല്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഐഎസ്എൽ ഫൈനൽ ഫേവറിറ്റ് മുംബൈ അറീന?കൊച്ചിയും കൊൽക്കത്തയും ലിസ്റ്റിൽ..

ലയണൽ മെസ്സി പിഎസ്ജിയിൽ തുടരുമോ..?പിഎസ്ജി ഡയറക്ടർ പറയുന്നു.