in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്രസീലിന് പുതിയ പരിശീലകൻവരുന്നു…

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തുകയും സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്ത ടീമാണ് മൊറോക്കോ. മികച്ച ഒരു എതിരാളികളെ തന്നെയാണ് ഇപ്പോൾ ബ്രസീലിന് ലഭിച്ചിട്ടുള്ളത്.റാമോൺ മെനസസും ഇപ്പോൾ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെയാണ് ബ്രസീൽ ഇദ്ദേഹത്തിന് കീഴിൽ കിരീടം നേടിയത്.ഇക്കാരണം കൊണ്ടാണ് അദ്ദേഹം ഇപ്പോൾ താൽക്കാലിക പരിശീലകൻ ആയിരിക്കുന്നത്.

ഖത്തർ ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ പരിശീലകൻ ടിറ്റെയുടെ സ്ഥിരം പിൻഗാമിക്കായുള്ള തിരച്ചിലിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചെലോട്ടി അടക്കമുള്ള പ്രമുഖരുടെ പേരുകൾ ഉയർന്നു വന്നിരുന്നു .എന്നാൽ ആഞ്ചലോട്ടി തന്നെ അത് നിഷേധിച്ചിരുന്നു. മാത്രമല്ല ലൂയിസ് എൻറിക്കെ,ഹോസേ മൊറിഞ്ഞോ എന്നിവരൊക്കെ ബ്രസീലിന്റെ പരിശീലകനായി കൊണ്ട് എത്തുമെന്നുള്ള കിംവദന്തികൾ ഉണ്ടായിരുന്നു.

എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം റമോൺ മെനെസെസിനെ ബ്രസീലിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചിരിക്കുകയാണ്.50 കാരനായ മെനെസെസ് ബ്രസീലിന്റെ അണ്ടർ 20 ടീമിനെ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു.മാർച്ച് 25 ന് ടാംഗിയറിൽ ലോകകപ്പ് സെമിഫൈനലിസ്റ്റായ മൊറോക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന്റെ ചുമതല വഹിക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ബുധനാഴ്ച അറിയിച്ചു.ഇത് ആദ്യമായി കൊണ്ടാണ് മൊറോക്കൻ മണ്ണിൽ ബ്രസീൽ ഒരു മത്സരം കളിക്കാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തുകയും സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്ത ടീമാണ് മൊറോക്കോ. മികച്ച ഒരു എതിരാളികളെ തന്നെയാണ് ഇപ്പോൾ ബ്രസീലിന് ലഭിച്ചിട്ടുള്ളത്.റാമോൺ മെനസസും ഇപ്പോൾ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെയാണ് ബ്രസീൽ ഇദ്ദേഹത്തിന് കീഴിൽ കിരീടം നേടിയത്.ഇക്കാരണം കൊണ്ടാണ് അദ്ദേഹം ഇപ്പോൾ താൽക്കാലിക പരിശീലകൻ ആയിരിക്കുന്നത്.

“അദ്ദേഹം വളരെയധികം സാധ്യതകളുള്ള ഒരു പുതിയ പരിശീലകനാണ്,” ബ്രസീലിയൻ ഫുട്ബോൾ ബോഡിയുടെ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് പറഞ്ഞു.“ഞങ്ങളുടെ ദേശീയ ടീമുകളിൽ പുതിയതും ധീരവുമായ ആശയങ്ങളുള്ള കൂടുതൽ ആളുകളെ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം മികവോടെ പ്രവർത്തിക്കുകയും ഞങ്ങളുടെ ഗെയിമിന്റെ എല്ലാ സവിശേഷതകളോടും കൂടി ആധുനിക ശൈലിയിൽ തന്റെ ടീമിനെ കളിക്കാൻ പ്രേരിപ്പിക്കുകയും ച്ചറിയുന്നുണ്ട് ” അദ്ദേഹം കൂട്ടിച്ചേർത്തു.

ബെൻസീമക്ക് മുന്നിൽ ഇനി സാക്ഷാൽ റൊണാൾഡോ മാത്രം.

സ്കലോണി അടുത്ത ലോകകപ്പിലും അർജന്റീനയുടെ പരിശീലകനാവും;