in ,

OMGOMG

ബെൻസീമക്ക് മുന്നിൽ ഇനി സാക്ഷാൽ റൊണാൾഡോ മാത്രം.

ലാ ലിഗയിലെ എക്കാലത്തെയും മികച്ച 5 ഗോൾ സ്കോററുടെ പട്ടികയിലും ബെൻസിമ ഇടം നേടി.473 ഗോളുകളുമായി ലയണൽ മെസ്സി, 311 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, 253 ഗോളുകളുമായി ടെൽമോ സാറ, 234 ഗോളുകളുമായി ഹ്യൂഗോ സാഞ്ചസ്, 229 ഗോളുകളുമായി കരീം ബെൻസെമ എന്നിവരാണ് ലാലിഗയിലെ എക്കാലത്തെയും മികച്ച അഞ്ച് സ്‌കോറർമാർ.ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസെമയും റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ്.

ലാ ലീഗയിൽ ഇന്നലെ എൽച്ചെക്കെതിരെ നേടിയ ഗോളോടെ റയൽ മാഡ്രിഡിനായി ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് സൂപ്പർ തരാം കരീം ബെൻസിമ.റയൽ മാഡ്രിഡ് 4-0ന് വിജയിച്ച മത്സരത്തിൽ കരീം ബെൻസെമ ആദ്യ പകുതിയിൽ പെനാൽറ്റിയിൽ നിന്നും രണ്ടു ഗോളുകൾ നേടി.230 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാലിഗ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി ബെൻസീമ മാറി.

റൗൾ ഗോൺസാലസിന്റെ റെക്കോർഡിനെ മറികടന്നാണ് ബെൻസീമ രണ്ടാമത് എത്തിയത്.311 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുന്നിൽ.കരീം ബെൻസേമ തന്റെ റയൽ മാഡ്രിഡ് കരിയറിൽ 339 ഗോളുകൾ നേടിയിട്ടുണ്ട്.438 ഗെയിമുകളിൽ നിന്നും 450 ഗോളുകൾ നേടിയ റൊണാൾഡോയാണ് മുന്നിൽ.തന്റെ അവസാന ആറ് മത്സരങ്ങളിൽ ബെൻസെമയുടെ അഞ്ചാം ഗോളായിരുന്നു ഇത്. പരിക്കുമൂലം കുറച്ചുകാലം പുറത്തിരുന്ന ശേഷം സൗദി അറേബ്യൻ ക്ലബ് അൽ-ഹിലാലിനെതിരെ ക്ലബ് ലോകകപ്പ് ഫൈനലിലും അദ്ദേഹം ഗോൾ നേടിയിരുന്നു.

ലാ ലിഗയിലെ എക്കാലത്തെയും മികച്ച 5 ഗോൾ സ്കോററുടെ പട്ടികയിലും ബെൻസിമ ഇടം നേടി.473 ഗോളുകളുമായി ലയണൽ മെസ്സി, 311 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, 253 ഗോളുകളുമായി ടെൽമോ സാറ, 234 ഗോളുകളുമായി ഹ്യൂഗോ സാഞ്ചസ്, 229 ഗോളുകളുമായി കരീം ബെൻസെമ എന്നിവരാണ് ലാലിഗയിലെ എക്കാലത്തെയും മികച്ച അഞ്ച് സ്‌കോറർമാർ.ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസെമയും റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ്.

ഇന്നലെ നടന്ന മത്സരത്തിൽ എട്ടാം മിനിറ്റിൽ അസെൻസിയോ സ്‌കോറിങ്ങിന് തുടക്കമിട്ടു. 31-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബെൻസെമ തന്റെ ആദ്യ ഗോൾ നേടി.റോഡ്രിഗോയെ ഫൗൾ ചെയ്തതിന് റയലിന് ലഭിച്ച മറ്റൊരു പെനാൽറ്റിയിലൂടെ ഫ്രാൻസ് ഫോർവേഡ് റയലിനെ 3-0 എന്ന നിലയിലെത്തിച്ചു.ലൂക്കാ മോഡ്രിച്ചിന്റെ 80-ാം മിനിറ്റിലെ ഫിനിഷിലൂടെ 4-0ന്റെ ജയം അവർ പൂർത്തിയാക്കി. മാഡ്രിഡ് അടുത്തതായി ശനിയാഴ്ച ഒമ്പതാം സ്ഥാനത്തുള്ള ഒസാസുനയെ നേരിടും. നിലവിൽ 21 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി ബാഴ്സലോണക്ക് രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.

മുബൈ ‘ചതി’ ബ്ലസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ നീളുന്നു;

ബ്രസീലിന് പുതിയ പരിശീലകൻവരുന്നു…