in , ,

LOVELOVE

മുബൈ ‘ചതി’ ബ്ലസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ നീളുന്നു;

ബ്ലാസ്റ്റേഴ്‌സിന് ഇനി നേരിടേണ്ടത് രണ്ട് അതിശക്തരെയാണ്, എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സി. ഈ രണ്ട് മല്‍സരങ്ങളില്‍ ഒരു സമനില എങ്കിലും കിട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും. എടികെയ്‌ക്കെതിരേ സമനില നേടാനായാല്‍ പോലും പ്ലേഓഫ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അവസാന പാദത്തിലേക്ക് എത്തിയതോടെ അതിസങ്കീര്‍ണമായ നിലയിലേക്ക് മാറി. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബെംഗളൂരു എഫ്‌സി മുംബൈ സിറ്റിയെ മറിച്ചിട്ടതോടെ നെഞ്ചിടിപ്പ് കൂടിയത് കേരള ബ്ലാസ്റ്റേഴ്‌സിനാണ്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം പോയിന്റും വന്നത് ക്ഷീണം ചെയ്യുക ഇവാന്‍ വുക്കുമനോവിച്ചിന്റെ ടീമിനെയാണ്. നിലവില്‍ ഗോള്‍ വ്യത്യാസത്തില്‍ ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിന്റെ പിന്നിലായി.

ബ്ലാസ്റ്റേഴ്‌സിന് ഇനി നേരിടേണ്ടത് രണ്ട് അതിശക്തരെയാണ്, എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സി. ഈ രണ്ട് മല്‍സരങ്ങളില്‍ ഒരു സമനില എങ്കിലും കിട്ടിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങള്‍ അവതാളത്തിലാകും. എടികെയ്‌ക്കെതിരേ സമനില നേടാനായാല്‍ പോലും പ്ലേഓഫ് പ്രതീക്ഷിക്കാം.

മറ്റ് ടീമുകളുടെ റിസല്‍ട്ടുകള്‍ അടുത്തിടെ സ്ഥിരമായി ബ്ലാസ്റ്റേഴ്‌സ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് സംഭവിക്കുന്നത്. ബെംഗളൂരുവിനെ മുംബൈ വീഴ്ത്തിയിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനത് വലിയ ഗുണം ചെയ്‌തേനെ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചില്ല.

എടികെക്കെതിരെ ലൂണയുടെ അഭാവത്തിൽ ഇവാൻ എത്തും;

ബെൻസീമക്ക് മുന്നിൽ ഇനി സാക്ഷാൽ റൊണാൾഡോ മാത്രം.