ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുകൊണ്ട് യൂറോകപ്പിന്റെ 2020 പതിപ്പ് ഇന്നു രാത്രി റോമിൽ തുടികൊട്ടുയരുകയായിഫുട്ബോൾ പ്രേമികൾക്ക് ഇനി ആഘോഷരാവ്. ഒരിടവേളക്കുശേഷം വന്നെത്തുന്ന അന്താരാഷ്ട്ര ടൂർണ്ണമെൻറ് എന്ന പ്രത്യേകത ഇത്തവണത്തെ യൂറോ കപ്പ് മാമാങ്കത്തിന് ഉണ്ട്.യൂറോപ്പിലെ അതികായരായ 24 രാജ്യങ്ങൾ മാറ്റുരക്കുന്ന അത്യപൂർവ നിമിഷങ്ങൾക്കായിക്കും ഇനി അങ്ങോട്ട് കായികലോകം സാക്ഷിയാകുക .
2020തിൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ കാരണം ആണ് 2021 ലേക്ക് മാറ്റി വെക്കപ്പെട്ടതു.യൂറോപ്പിലെ ഫുട്‍ബോൾ പുൽത്തകിടികളെ രോമാഞ്ചം കൊള്ളിക്കാൻ മുൻവർഷങ്ങളിൽ നിന്നും വിപരീതമായി 24 രാജ്യങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ട ടീമും ആയാണ് ഇത്തവണ യൂറോപ്യൻ രാജാക്കന്മാർ ക്കുള്ള
കിരീടപ്പോരാട്ടത്തിൽ പന്ത് തട്ടാൻ ഇറങ്ങുന്നത്
യുവത്വവും പരിചയസമ്പത്തും കൈമുതലാക്കിയ ഒരുപറ്റം മികച്ച കായികതാരങ്ങളാണ് ഓരോ ടീമുകളുടെയും ശക്തി കഴിഞ്ഞവർഷത്തെ കിരീടം കിരീട ജേതാക്കളായ പോർച്ചുഗൽ ഇത്തവണ മിഷേൽ പ്ലാറ്റീനിയുടെ ഫ്രാൻസ് ഗെർഡ് മുള്ളറുടെ ജർമ്മനി ഫെറിക് പുഷ്കാസിന്റെ ഹങ്കറി എന്നിവർ അടങ്ങിയ മരണ ഗ്രൂപ്പിലാണ് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഫ്രാൻസും പോർച്ചുഗലും ഒരേ ഗ്രൂപ്പിലാണെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. യൂറോ കപ്പു പറങ്കി പടക്കു മുന്നിൽ അടിയറവു വെച്ചെങ്കിലും ഫുട്‍ബോളിന്റെ ലൊകം കിരീടം തന്നെ കൈവെള്ളയിലിട്ടു അമ്മാനമാടിയാണ് ഫ്രാൻസിന്റെ വരവ്.
24 ടീമുകളും നാലു വീതമുള്ള ആറു ഗ്രൂപ്പുകളിൽ ആയാണ് ആദ്യഘട്ടത്തിൽ മാറ്റുരക്കുക.ആദ്യ രണ്ടു സ്ഥാനക്കാർ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നാണ് നേരിട്ട് പ്രീക്വാർട്ടറിൽ ലേക്ക് യോഗ്യത നേടുമെങ്കിലും ബാക്കി വരുന്ന 4 സ്ഥാനങ്ങൾക്കായി മൂന്നാംസ്ഥാനത്തുള്ള ടീമുകൾക്ക് സാധ്യത ഉണ്ട് എന്നുള്ളത് മരണ ഗ്രൂപ്പിൽ അകപ്പെട്ടുപോയ ടീമുകൾക്ക് അശ്വാസം ആണ്.
യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 സിറ്റികളിൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.അങ്ങ് യൂറോപ്പിന്റെ തലപ്പന്തു കളിയുടെ ഈറ്റില്ലത്തിൽ ആദ്യ വിസിൽ മുഴങ്ങുമ്പോൾ ഇങ്ങു എവിടെ മലയാളക്കരയിലും ഓരോ ഫുട്ബോൾ പ്രേമികൾക്കും ഇനി ആവേശത്തിന്റെയും ആർപ്പുവിളികളുടെയും
ഉറക്കമില്ലാത്ത രാത്രികളാണ്.
കളിവിവരണങ്ങളും വിശകലനവും ലേറ്റസ്റ്റ് അപ്ഡേറ്റുകളുമായി നിങ്ങളോടൊപ്പം ഞങ്ങളും അണിചേരുന്നു ടീം ആവേശം ക്ലബ്.