കഴിഞ്ഞ രാത്രിയിലെ അത്ഭുതം മാഞ്ചെസ്റ്റർ യുണൈറ്റഡിനായി ഉറുഗ്വായ് സ്‌ട്രൈക്കർ എഡിസൻ കവാനി നേടിയ അത്ഭുത ഗോളാണ്. ബ്രൂണോ ഫെർണാണ്ടസ് നൽകിയ മിന്നൽ അസിസ്റ്റിൽ നിന്നും ആയിരുന്നു കവാനി കിടിലൻ ലോങ് റേഞ്ചർ ഗോൾ നേടിയത്. തന്റെ പൊസിഷൻ വിട്ട് മുന്നിലേക്ക് കയറി നിന്ന ഗോൾ കീപ്പറേ കബളിപ്പിച്ച് കൊണ്ടായിരുന്നു ഉറുഗ്വായ് താരത്തിന്റെ ഗോൾ.
മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ പാസ്സ് ഒരു ടാപ്പിൻ പാസ് പോലെ ആണ് ബ്രൂണോ ഫെർണാണ്ടസ് കവാനിക്ക് മറിച്ചു നൽകിയത്. ഹാഫ് ലൈന് അടുത്ത് നിന്നു ഒരു തകർപ്പൻ ലോങ് റേഞ്ചർ ഗോളിൽ കൂടി കവാനി അത് മുതലാക്കി.
ആ അസിസ്റ്റ് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസിന്റെ പേരിൽ ആണ് കുറിക്കപ്പെട്ടത്. എന്നാൽ ശരിക്കും താൻ ഒന്നും ചെയ്‌തതായി തനിക്ക് തോന്നുന്നില്ല എന്നാണ് ബ്രൂണോ ഫെർണാണ്ടസ് പറയുന്നത്. പന്തിൽ താൻ മനപ്പൂർവ്വം ഒന്നു തൊട്ടത് പോലുമില്ല എന്നു പറഞ്ഞ ബ്രൂണോ ഫെർണാണ്ടസ് അത് ഏതോ ചെകുത്താന്റെ സ്പർശം പോലെയാണ് തനിക്കു അനുഭവപ്പെട്ടത് എന്ന് പോർച്ചുഗീസ് താരം പറഞ്ഞു.