in

ലീഗ് വണ്ണിൽ ചരിത്രം കുറിക്കാൻ Lille

Neymar against Lillle

ഖത്തർ  ഓണർ നാസർ അൽ ഖലീഫ വന്നതിനുശേഷം നടന്ന ഒന്പത് ലീഗ് 1 ചാമ്പ്യൻഷിപ്പിൽ ഏഴും നേടി പരമ്പരാഗത ലീഗ് 1 ശക്തികളായ ഒളിബിക്ക് ലിയോൺ,മാര്ഷലെ എന്നിവരുടെ തേരോട്ടത്തിനു തടയിട്ട് PSG ലീഗ് 1 നെ കണ്ടം ലീഗ് ആക്കി തങ്ങളുടെ കുത്തകയായി കൈ വശം വച്ച കിരീട കുതിപ്പിന് വിരാമമിടാൻ Lille ക്കു ഇനി ഒരു ജയം മാത്രം ബാക്കി.

കോവിഡ് പാൻഡെമിക് കൊണ്ടുണ്ടായ ബുദ്ധിമുട്ടുകളും സൂപ്പർ താരമായ വെറാറ്റി യുടെ പരിക്കും കാരണം ലീഗിന്റെ തുടക്കം മുതൽ തന്നെ PSG തിരിച്ചടികൾ നേരിട്ട് കൊണ്ടേ ഇരുന്നു. തുടക്കത്തിലേ പല മത്സരങ്ങളും തോൽവിയുടെ വക്കിലെത്തുമ്പോൾ PSG താരങ്ങൾ കൈയ്യാങ്കളിയിലേക്കെത്തുന്ന കാഴ്ച നമ്മൽ പല കുറി കണ്ടതാണ്. നെയ്മർ Jr പലപ്പോഴും സസ്‌പെൻഷൻ കിട്ടി പുറത്തിരിക്കേണ്ടി വന്നതും PSG ക്കു തിരിച്ചടിയായി എന്നാൽ പതിയെ പതിയെ നെയ്മർ, എംബപ്പേ, ഡി മരിയ, ഇകാർഡിഎന്നിവരുടെ ചിറകിലേറി ലീഗ് 1 ഇത്തവയും പാരീസ് വിട്ടു പോകില്ല എന്ന് PSG ഉറപ്പിച്ചതാണ് 

അവിടെ നിന്നാണ്  2010-11 സീസണിൽ Edan ഹസാർഡിന്റെ ചിറകിലേറി ലീഗ് 1 കിരീടം ചൂടിയ സ്മരണപുതുക്കി ക്രിസ്റ്റഫർ ഗാൽട്ടിയർ എന്ന പരിശീലകന്റെ കീഴിൽ Lille അസാമാന്യ കുതിപ്പ് തുടരുന്നത്. Yilmaz,Yazici എന്ന രണ്ടു ടർക്കിഷ് കളിക്കാരുടെ പ്രകടനം ഇവിടെ എടുത്ത് പറയേണ്ടതാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും ഇവർ Lille യുടെ വിജയങ്ങൾക്കു ചുക്കാൻ പിടിച്ചു. PSG ക്കെതിരെ നേടിയ 1-0 ന്റെ വിജയം ലില്ലെയുടെ കിരീട പ്രതീക്ഷകൾക്ക് നിർണായകമായി. ചാമ്പ്യൻസ് ലീഗ് നേരത്തെ ഉറപ്പിച്ച Lille ക്കു കപ്പിനും ചുണ്ടിനുമിടയിൽ ഒരേയൊരു വിജയം മാത്രം. 23 നു നടക്കുന്ന Angers ഉമായുള്ള മത്സരത്തിൽ വിജയിച്ചു പുതു ചരിത്രം കുറിക്കാൻ യിൽമാസിനും സംഘത്തിനും ആകട്ടെ എന്നാശംസിക്കുന്നു.

CONTENT HIGHLIGHTS: LILLE TO MAKE HISTORY IN LEAGUE 1.

Edinson Cavani

ചെകുത്താൻമ്മാരെ പിടിച്ചു കെട്ടി ഫുൽഹാം

അത് ഞാനല്ല ചെകുത്താന്റെ കാലുകൾ ആയിരുന്നു: ബ്രൂണോ ഫെർണാണ്ടസ്