ആദ്യമേ റെലിഗെറ്റ് ആയ ഫുൾഹാമിനെതിരെ ഉള്ള മത്സരം ഒരു ഈസി Walk Over ആണ് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിച്ചത്. 36 മത്സരങ്ങളിൽ കേവലം അഞ്ചു വിജയം മാത്രം അവകാശപ്പെടാനുള്ള ഫുൽഹാം യുണൈറ്റഡിന് ഒരിക്കലും ഭീഷണിയാകില്ല എന്ന് തന്നെയാണ് ഏവരും കരുതിയത്. പോരാത്തതിന് കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം തിരിച്ചു വന്ന ആർത്തിരബുന്ന യുണൈറ്റഡ് ആരാധകരുടെ സപ്പോർട്ടും.
താരതമ്യേന ചെറിയ ടീം ആണെങ്കിലും ശക്തമായ സ്റ്റാർട്ടിങ് ഇലവനെ തന്നെയാണ് ഒലെ തിരഞ്ഞെടുത്തത് ഗോൾ വല കാക്കാൻ ഡി ഗയ, പ്രതിരോധ കോട്ട കാക്കാൻ വാൻ ബിസാക്ക, ടുവാൻ സാബെ, ലിൻഡെലോഫ്, ലുക് ഷൗ. ഡിഫെൻസീവ് മിഡ്ഫീൽഡിൽ ഫ്രെഡ് മാക്ടമിനെ വിജയ ജോടി. ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ മെയ്‌സൺ ഗ്രീൻവുഡ്, ബ്രൂണോ, പോഗ്‌ബ യും മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാൻ എഡിസൺ കാവാനിയും.
ആവേശത്തിന്റെ അലയൊലികൾ തീർത്ത യുണൈറ്റഡ് ആരാധകർക്ക് ദൃശ്യ വിരുന്നൊരുക്കി കവാനി ബ്രൂണോ ഫെർണാഡെസ് നൽകിയ ബാക് ഹീൽ പാസ് നിമിഷ നേരം കൊണ്ട് ഫുൽഹാം ഗോളി അരിയോളയെ കബളിപ്പിച്ചു ഗോൾവല കടത്തി.
ഗോൾ വീണതോടെ ശാന്തമായിരുന്ന ഓൾഡ് ട്രാഫൊർഡിന്റെ ഗാലറി പൊട്ടി തെറിച്ചു ഗ്ലോറി ഗ്ലോറി കവാനി, ഗ്ലോറി ഗ്ലോറി മാൻ യുണൈറ്റഡ് ചാന്റ് എങ്ങും ഉയർന്നു കേട്ടു.
1-0 നു ആദ്യ പകുതിക്ക് വിരാമമിട്ടെങ്കിലും രണ്ടാം പകുതിയിൽ ഫുൾഹാം മുന്നേറ്റങ്ങൾ നടത്തി കൊണ്ടിരുന്നു. സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ച ഫുൽഹാം യുണൈറ്റഡിന്റെ ഏരിയൽ ബോൾ കൈകാര്യം ചെയ്യുന്നതിലെ പാളിച്ച മുതലെടുത്തു ബോബി റീഡിന്റെ അസ്സിസ്റ്റിൽ നിന്നും ജോ ബ്രയാൻ ന്റെ തകർപ്പൻ ഹെഡറിലൂടെ സമനില കണ്ടെത്തി.
വിജയ ഗോളിനായി മുന്നേറിയെങ്കിലും ഫുൽഹാം പ്രതിരോധ പൂട്ട് പൊളിക്കാൻ യുണൈറ്റഡ് മുന്നേറ്റ നിര അമ്പേ പരാജയപ്പെട്ടു.
ഫൈനൽ സ്കോർ 1-1 ആർത്തിരമ്പിയ യുണൈറ്റഡ് ഫാൻസിനു ഇതോടെ നിരാശരായി തിയറ്റർ ഓഫ് ഡ്രീംസ് നോട് വിടപറയേണ്ടി വന്നു.
പാലസ്റ്റിൻ പതാക ഏന്തി സ്റ്റേഡിയത്തിൽ എത്തിയ ഒരു കൂട്ടം ആരാധകർ സമനിലക്കിടയിലും തങ്ങളുടെ യുദ്ധവെറിക്കെതിരെയുള്ള പ്രതിഷേധം കാട്ടി വ്യത്യസ്തമായി.
CONTENT HIGHLIGHTS: MANCHESTER UNITED VS FULHAM 2021 PREMIER LEAGUE MATCH DRAWN.