ഒരേ ഐപിഎൽ ടീമിനായി കളിക്കുന്നത് എംഎസ് ധോണിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി എന്ന് സുരേഷ് റെയ്‌ന സഹ-രചയിതാവായ ഏറ്റവും പുതിയ പുസ്തകത്തിൽ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വെളിപ്പെടുത്തി.
ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) റൈനയെ വാങ്ങിയപ്പോൾ തന്നെ ധോണി തനിക്ക് മെസേജ് അയച്ചുവെന്ന് ഇടങ്കയ്യൻ ബാറ്റ്സ്മാൻ പറഞ്ഞു. അതായിരുന്നു തനിക്ക് ലഭിച്ച ആദ്യ സന്ദേശം എന്നും റെയ്ന കൂട്ടിച്ചേർത്തു.
2008 ലെ ലേലത്തിൽ എംഎസ് ധോണിയെ 1.5 മില്യൺ ഡോളറിന് ആണ് ചെന്നൈ വാങ്ങിയത്. അതേസമയം, അടിസ്ഥാന വില 125,000 ഡോളറായി നിശ്ചയിച്ച സുരേഷ് റെയ്‌ന 650,000 ഡോളറിന് ആണ് സിഎസ്‌കെയിൽ എത്തിയത്.
ഒരേ ഐപിഎൽ ഫ്രാഞ്ചൈസിക്ക് വേണ്ടി ഇരുവരും കളിക്കുമെന്ന് വ്യക്തമായതോടെ എംഎസ് ധോണിയിൽ നിന്ന് തനിക്ക് ഉടനടി ഒരു സന്ദേശം ലഭിച്ചതായി റെയ്‌ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തി.
അവിടെ മുതൽ തുടങ്ങിയ ഇവരുടെ സൗഹൃദം വിരമിക്കലിൽ പോലും പ്രതിഫലിച്ചു. എംഎസ് ധോണിയും സുരേഷ് റെയ്‌നയും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഇരുവരും ഒരുമിച്ചു കളി തുടരുന്നു.