in

മെസിയെ നിലനിർത്താൻ ബാഴ്‍സലോണയുടെ രാജ തന്ത്രം

സ്പാനിഷ് ക്ലബ്ബ് ബാഴ്‍സലോണയുടെ ജീവാത്മാവും പരമാത്മാവുമാണ് അർജന്റീന താരം ലയണൽ മെസ്സി. മെസ്സി ബാഴ്‌സലോണ വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് പോകുമെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ബാഴ്‍സയിൽ ഓരോ ദിവസം കൂടുമ്പോൾ സ്ഥിതി കൂടുതൽ വഷളായി മാറുകയാണ്‌.

ഈ അവസരത്തിൽ മെസ്സി കാറ്റലോണിയൻ ക്ലബ്ബിനെ വിട്ടു പോയാൽ അതവരെ കൂടുതൽ തകർക്കും. ലയണൽ മെസ്സിയുടെ ബാഴ്‌സലോണയുമായുള്ള നിലവിലെ കരാർ കാലാവധി തീരാറായതിനാൽ മെസ്സിയെ നില നിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ബാഴ്‍സലോണ മാനേജ്‌മെന്റ്.

മെസ്സിക്ക് വേണ്ടി വൻ തുക വാരി വീശിയുള്ള കരാർ കാലാവധി നീട്ടൽ ആണ് ബാഴ്‌സയുടെ മനസിൽ. ആജീവനാന്ത കരാർ പോലെയുള്ള വമ്പൻ ട്വിസ്റ്റുകൾ കണക്ക് കൂട്ടുന്ന ബാഴ്‌സ മാനേജ്‌മെന്റ് അതിനായി പണം കണ്ടെത്താൻ മറ്റൊരു സൂപ്പർ താരത്തിനെ വിൽക്കാൻ ആണ് പദ്ധതിയിടുന്നത്.

അത്ലറ്റികോ മാഡ്രിഡിൽ നിന്നു മോഹ വിലക്ക് മുമ്പ് ബാഴ്‌സയിലെത്തിച്ച ഫ്രഞ്ച്‌ താരം ഗ്രീൻസ്മാനെ ആണ് കാറ്റലോണിയൻ ക്ലബ്ബ് വിറ്റഴിക്കാൻ ഉദ്ദേശിക്കുന്നത്. ബാഴ്‍സയിൽ കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ ഫ്രഞ്ച് താരത്തിന് കഴിഞ്ഞില്ല. അതിനാൽ താരത്തെ ഒഴിവാക്കാൻ ആണ് ക്ലബ്ബിന്റെ നീക്കം.

തനിക്ക് ആദ്യ സന്ദേശമയച്ചത് ധോണിയാണെന്നു റെയ്‌നയുടെ വെളിപ്പെടുത്തൽ

ബാഴ്‌സലോണ താരം അവസാന മത്സരത്തിന് തയ്യാറെടുക്കുന്നു