ബാഴ്‍സലോണക്ക് വേണ്ടി അവസാന മത്സരത്തിൽ ഗോൾ വല കാക്കാൻ ഇറങ്ങുന്നത് നെറ്റോ ആയിരിക്കും. ഒരു പക്ഷേ ബാഴ്‌സലോണ ജേഴ്സിയിൽ ബ്രസീലിയൻ താരത്തിന്റെ അവസാന മത്സരം കൂടി ആയി മാറിയേക്കാം ഇത്. കാരണം താരത്തിന് മേൽ ആഴ്സനൽ കണ്ണു വച്ചു പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.
ബാഴ്‌സലോണയുടെ പ്രധാന ഗോൾ കീപ്പർ ആയ മാർക് ആന്ദ്രേ ടെർസ്റ്റഗന്റെ പരുക്കേറ്റ കാൽമുട്ടിന് ശസ്ത്രക്രിയ ആവിശ്യമാണ്. അതു കൊണ്ട് സീസണിൽ ബാഴ്‌സലോണയുടെ അവസാന മത്സരത്തിൽ ഗോൾ വല കാക്കാനുള്ള നിയോഗം ഈ ബ്രസീലിയൻ താരത്തിന് ആണ്.
ആഴ്‌സനൽ താരത്തിനെ വിടാതെ പിന്തുടരുകയാണ്. നിലവിലെ ഗോൾ കീപ്പർ മാറ്റ് റയാനെ ലോണടിസ്ഥാനത്തിൽ ഉള്ള താരമാക്കി നിർത്താൻ ആണ് അവർ ആഗ്രഹിക്കുന്നത്. തങ്ങളുടെ പ്രഥമ പരിഗണന ബാഴ്‌സയുടെ ബ്രസീലിയൻ താരമാണെന്ന് ഇംഗ്ളീഷ് ക്ലബ്ബ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു.