in

കപ്പ് മുഖ്യം എന്ന് BCCI, കോലിയോട് കാണിച്ചത് നെറികേട് എന്ന് ആരാധകർ.

ഇന്ത്യൻ ടീമിലെ നായകമാറ്റം പ്രതീക്ഷിക്കപ്പെട്ടതാണ്. പക്ഷേ കോലിയുടെ താത്പര്യത്തിന് വിരുദ്ധമായി ഇപ്പോൾ ക്യാപ്റ്റന്‍സി മാറ്റം നടത്തിയത് ഒരുവിഭാഗം ആരാധകരിൽ അഭിപ്രായ വ്യത്യാസങ്ങൾക്കും കാരണമായി. ഏകദിന ക്യാപ്റ്റന്‍ ആയി കളിച്ച 95 മത്സരങ്ങളിൽ 70% വിജയങ്ങൾ നേടിയ കോലിയെ കാരണം പറയാതെ പുറത്താക്കിയ തീരുമാനം ശരിയാണോ?

Kohli in T20 wc

2017 ലാണ് കോലി ഇന്ത്യൻ ലിമിറ്റഡ് ഓവർസ് ടീമിന്റെ സ്ഥിര ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. 2013 മുതൽ 2021 വരെയുള്ള കാലയളവില്‍ 95 മത്സരങ്ങൾ നയിച്ച് 65 വിജയങ്ങൾ ആണ് ഏകദിനത്തിൽ കോലിക്ക് കീഴിൽ ഇന്ത്യ നേടിയത്. ക്യാപ്റ്റൻ ആയി 70.41% വിജയശതമാനമുള്ള കോലി ഇന്ത്യൻ ക്യാപ്റ്റന്മാരുടെ കൂട്ടത്തിൽ ഏറ്റവും മികച്ചവനാണ്. ക്യാപ്റ്റൻ ആയിരുന്ന കാലയളവില്‍ കോലിയുടെ ബാറ്റിങ് മികവും മെച്ചപ്പെട്ടിരുന്നു. 72 ശരാശരിയിൽ 5449 റൺസ് ആണ് നേടിയത്.

ഏകദിന ക്യാപ്റ്റന്‍ ആയിരുന്ന കാലയളവില്‍ സൗത്ത് ആഫ്രിക്കയിലും ഓസ്ട്രേലിയയിലും ഏകദിന സീരിസ് വിജയങ്ങൾ നേടിയത് ഏറ്റവും മികച്ച നേട്ടങ്ങളാണ്. ഏകദിന ക്യാപ്റ്റന്‍ ആയി ഏറ്റവുമധികം സെഞ്ച്വറികൾ നേടിയവരുടെ കൂട്ടത്തിലും രണ്ടാമനാണ് കോലി – ഈ കാലയളവില്‍ 21 ഏകദിന സെഞ്ച്വറികളാണ് കോലി നേടിയത്! ഏകദിനത്തിൽ കോലി ക്യാപ്റ്റന്‍ ആയി കളിച്ചത് രണ്ട് ഐസിസി ടൂർണമെന്റുകളാണ്. 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പരാജയപ്പെട്ടപ്പോൾ, 2019 ലോകകപ്പ് സെമി ഫൈനലിലാണ് തോൽവി വഴങ്ങിയത്, രണ്ടും ടീമിനെ സംബന്ധിച്ചിടത്തോളം മികച്ച പ്രകടനങ്ങൾ തന്നെയാണ്, പക്ഷെ കപ്പ്?

Kohli in T20 wc

ടിട്വന്റി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നേരത്തെ തന്നെ കോലി ഒഴിഞ്ഞിരുന്നു. അത് കോലിയുടെ കൂടി തീരുമാനം ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നാലെ തന്നെ IPL ക്യാപ്റ്റന്‍സി കൂടി ഒഴിഞ്ഞ കോലി ടിട്വന്റി ഫോർമാറ്റിൽ ഇനി ബാറ്റർ മാത്രമായി തുടരാൻ ആണ് താത്പര്യപ്പെടുന്നത് എന്ന് വ്യക്തമാക്കി – ലോകകപ്പിൽ നിന്ന് നേരത്തെ പുറത്തായാൽ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ കാര്യത്തിൽ കൂടി തീരുമാനം ആവുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു, അത് ഇതോടെ സത്യമാവുകയും ചെയ്യും.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും സ്വയം ഒഴിയാൻ കോലിക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു എന്നും കോലി അതിന് തയാറാവാത്തതിനാൽ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. ഒരുപക്ഷേ 2023 ലോകകപ്പ് വരെ തുടരാൻ കോലി ആഗ്രഹിച്ചിരുന്നിരിക്കാം – അയാളുടെ താത്പര്യങ്ങൾ പരിഗണിക്കാതെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം മാറ്റിയതിന് ഒരൊറ്റ കാരണമേയുള്ളൂ! ഐസിസി ട്രോഫി!

2013 ലെ ചാമ്പ്യന്‍സ് ട്രോഫി വിജയമാണ് ഇന്ത്യയുടെ അവസാന ഐസിസി ട്രോഫി നേട്ടം. അതിന് ശേഷം ഇന്ത്യൻ ടീം വളരെ മെച്ചപ്പെട്ടു- ഏത് ടീമിനെയും പരാജയപ്പെടുത്താൻ പോന്നവരായി മാറി, പക്ഷെ ഐസിസി ടൂർണമെന്റുകളിൽ  പടിക്കൽ കലമുടക്കൽ തുടർന്നു. ആകെ നാല് ഐസിസി ടൂർണമെന്റുകളിൽ നയിച്ച കോലി രണ്ട് വട്ടം ഫൈനലിൽ ആണ് വീണത് – പക്ഷേ വലിയ വിന ആയത് 2021 ടിട്വന്റി ലോകകപ്പിലെ പുറത്താകലാണ്. പാകിസ്താനോടും ന്യൂസിലാന്റിനോടും തോറ്റ് ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായത് ക്യാപ്റ്റന്‍ കോലിക്ക് തിരിച്ചടി ആയി.

രണ്ട് ക്യാപ്റ്റന്‍ നയം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് അറിയില്ല. കോലിയോട് കാണിച്ചത് നെറികേട് ആണോ എന്നതിനപ്പുറം, കപ്പെടുക്കാൻ അറിയാം എന്ന് തെളിയിച്ച രോഹിതിലെ ക്യാപ്റ്റന് കൂടി ഒരു അവസരം എന്ന നിലക്ക് ഈ തീരുമാനത്തെ കാണാം – രണ്ട് വർഷത്തിൽ വരാനുള്ളത് രണ്ട് ലോകകപ്പുകളാണ് – അതിൽ വിജയം കണ്ടെത്താനും, ഒപ്പം ടീമിൽ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോവാനും രോഹിത് – ദ്രാവിഡ് സഖ്യത്തിന് കഴിയട്ടെ എന്ന് പ്രതീക്ഷിക്കാം!

എന്താണ് ബാഴ്സലോണയുടെ തകർച്ചയ്ക്കുള്ള കാരണം, മുള്ളർ വിശദീകരിക്കുന്നു…

ഇതാദ്യമായല്ല, 2017 മുതലുള്ള ബാഴ്സലോണയുടെ ഏറ്റവും വലിയ 10 UCL തോൽവികൾ ഇങ്ങനെയാണ്…