in

CryCry LOLLOL LOVELOVE OMGOMG AngryAngry

ഇതാദ്യമായല്ല, 2017 മുതലുള്ള ബാഴ്സലോണയുടെ ഏറ്റവും വലിയ 10 UCL തോൽവികൾ ഇങ്ങനെയാണ്…

കഴിഞ്ഞ സമ്മർ ട്രാൻസഫറിൽ ഫ്രീ ഏജന്റായി ക്ലബ്ബ് വിട്ട ലയണൽ മെസ്സി എന്ന സൂപ്പർ താരം ക്ലബ്ബിൽ ഉണ്ടായിരുന്നിടത്തോളം കാലം ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ മികച്ച മുന്നേറ്റങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്, ഒരു തവണ പോലും യൂറോപ്പ ലീഗ് കളിക്കേണ്ടി വരികയും ചെയ്തിരുന്നില്ല. എന്തായാലും 2017 മുതലുള്ള ബാഴ്സലോണയുടെ ഏറ്റവും വലിയ 10 ചാമ്പ്യൻസ് ലീഗ് പരാജയങ്ങളുടെ ലിസ്റ്റ് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം….

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം അഞ്ചു തവണ ചൂടിയവരാണ് ബാഴ്സലോണ, ലയണൽ മെസ്സിയും സാവിയും ഇനിയസ്റ്റയും തുടങ്ങി എണ്ണം പറഞ്ഞ ലോകോത്തര താരങ്ങൾ തന്നെയാണ് അതിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീടവും ക്യാമ്പ് നൂവിൽ എത്തിച്ചത്.

എന്നാൽ ബാഴ്സയുടെ നിലവിലെ പരിശീലകനായ സാവി ഹെർണാണ്ടസ് 2015-ൽ ബാഴ്സലോണ ക്ലബ്ബ്‌ വിടുമ്പോഴാണ് അവസാനമായി ബാഴ്സലോണ യൂറോപ്പിന്റെ രാജാക്കന്മാരാകുന്നത്, 2015-ന് ശേഷം ഒരു തവണ പോലും ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോലും കളിക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ 2021-2022 ചാമ്പ്യൻസ് ലീഗ് സീസണിൽ ഗ്രൂപ്പ് റൗണ്ടിൽ തന്നെ പരാജയം രുചിച്ച്, ചാമ്പ്യൻസ് ലീഗിൽ നിന്നും വർഷങ്ങൾക്ക് ശേഷം യൂറോപ്പ ലീഗിലേക്ക് ബാഴ്സലോണ നടന്നകലന്നു… ലാലിഗയിലും ബാഴ്സയുടെ സ്ഥിതി വളരെ മോശമാണ്, കാലങ്ങളോളമായി ടികി-ടാക എന്ന മനോഹര ഗെയിമിലൂടെ വളർത്തിയെടുത്ത പേരും പെരുമയും ഒരു സുപ്രഭാതത്തിൽ ഇല്ലാതാവുന്ന പോലെ..

കഴിഞ്ഞ സമ്മർ ട്രാൻസഫറിൽ ഫ്രീ ഏജന്റായി ക്ലബ്ബ് വിട്ട ലയണൽ മെസ്സി എന്ന സൂപ്പർ താരം ക്ലബ്ബിൽ ഉണ്ടായിരുന്നിടത്തോളം കാലം ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ മികച്ച മുന്നേറ്റങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്, ഒരു തവണ പോലും യൂറോപ്പ ലീഗ് കളിക്കേണ്ടി വരികയും ചെയ്തിരുന്നില്ല.

എന്തായാലും 2017 മുതലുള്ള ബാഴ്സലോണയുടെ ഏറ്റവും വലിയ 10 ചാമ്പ്യൻസ് ലീഗ് പരാജയങ്ങളുടെ ലിസ്റ്റ് നമുക്ക് ഒന്ന് പരിശോധിച്ചു നോക്കാം….

2016/2017 – പിസ്ജി 4-0 ബാഴ്സലോണ

2016/2017 – യുവന്റസ് 3-0 ബാഴ്സലോണ

2017/2018 – റോമ 3-0 ബാഴ്സലോണ

2018/2019 – ലിവർപൂൾ 4-0 ബാഴ്സലോണ

2019/2020 – ബയേൺ മ്യൂണിക് 8-2 ബാഴ്സലോണ

2020/2021 – ബാഴ്സലോണ 0-3 യുവന്റസ്

2020/2021 – ബാഴ്സലോണ 1-4 പിസ്ജി

2021/2022 – ബാഴ്സലോണ 0-3 ബയേൺ മ്യൂണിക്

2021/2022 – ബെൻഫിക 3-0 ബാഴ്സലോണ

2021/2022 – ബയേൺ മ്യൂണിക് 3-0 ബാഴ്സലോണ

കപ്പ് മുഖ്യം എന്ന് BCCI, കോലിയോട് കാണിച്ചത് നെറികേട് എന്ന് ആരാധകർ.

ക്രിസ്റ്റ്യാനോ vs മെസ്സി നേർക്കുനേർ പോരാട്ടത്തിന് സാധ്യതയേറുന്നു, സാധ്യതകൾ ഇങ്ങനെ…