in , ,

AngryAngry CryCry LOLLOL OMGOMG

സഞ്ജു ഭയക്കണം; ബിസിസിഐയുടെ പുതിയ തീരുമാനം സഞ്ജുവിന് തിരിച്ചടിയാകും

വരാനിരിക്കുന്ന ടി20 ലോകകപ്പോടെ പരിശീലകൻ രാഹുൽ ദ്രാവിഡ് കരാർ പൂർത്തീകരിക്കുകയാണ്. പകരം പുതിയ പരിശീലകനെ ബിസിസിഐ അന്വേഷിക്കുന്നുമുണ്ട്. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായ ഗൗതം ഗംഭീറിനെ പരിശീലകനാക്കാൻ ബിസിസിഐ സമീപിച്ചതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പോടെ പരിശീലകൻ രാഹുൽ ദ്രാവിഡ് കരാർ പൂർത്തീകരിക്കുകയാണ്. പകരം പുതിയ പരിശീലകനെ ബിസിസിഐ അന്വേഷിക്കുന്നുമുണ്ട്. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായ ഗൗതം ഗംഭീറിനെ പരിശീലകനാക്കാൻ ബിസിസിഐ സമീപിച്ചതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ഗംഭീറിന് ടീം ഇന്ത്യയുടെ അടുത്ത പരിശീലകനാവണമെങ്കിൽ കൊൽക്കത്തയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം. ബിസിസിഐയുടെ നിയമമനുസരിച്ച് ഐപിഎൽ ടീമിന്റെ ഭാഗമാകുന്നവർക്ക് ടീം ഇന്ത്യയുടെ പരിശീലകനാവാൻ കഴിയില്ല. കൂടാതെ ടീം ഇന്ത്യയുടെ പരിശീലകനാവാണെമെങ്കിൽ മുഴുവൻ സമയവും ടീമിനൊപ്പം ഉണ്ടാവുകയും വേണം.

നിലവിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിന്നതിനാൽ ഗംഭീർ മുഴുവൻ സമയവും ഇന്ത്യൻ ടീമിനൊപ്പം ചിലവഴിക്കാൻ സാധ്യതയുണ്ട്. കൂടാതെ അദ്ദേഹത്തിൻറെ വ്യക്തി താത്പര്യമനുസരിച്ച് അദ്ദേഹം കൊൽക്കത്ത വിടാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ ഗംഭീർ പരിശീലകനായി വന്നാൽ അത് സഞ്ജുവിന് ഗുണം ചെയ്യില്ല.

കാരണം വിക്കറ്റ് കീപ്പർ ബാറ്ററിൽ ഗംഭീർ സഞ്ജുവിനേക്കാൾ പ്രാധാന്യം കൊടുക്കുന്നത് ഋഷഭ് പന്തിനാണ്. അത് ഗംഭീറിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവന പരിശോധിച്ചാൽ നമ്മുക്ക് മനസിലാക്കാൻ സാധിക്കും. ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആരാവണമെന്ന ചോദ്യത്തിന് ഗംഭീർ മറുപടി നൽകിയത് പന്തിന്റെ പേരാണ്.

സഞ്ജുവിനെ ടോപ് ഓർഡർ ബാറ്ററായാണ് ഗംഭീർ പരിഗണിക്കുന്നത്. അതിനാൽ കോഹ്‌ലിയും രോഹിതും സൂര്യകുമാറുമൊക്കെ ഉള്ള സാഹചര്യത്തിൽ സഞ്ജുവിനെ ഗംഭീർ പരിശീലകനായാൽ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത കുറവാണ്.

ALSO READ; ആ 3 താരങ്ങൾ തിളങ്ങണം, അല്ലെങ്കിൽ സഞ്ജുവിനും കൂട്ടർക്കും ഇത്തവണയും കിരീടമില്ല; ആ 3 പേർ ആരൊക്കെയാണെന്ന് പരിശോധിക്കാം

ALSO READ; ചെന്നൈയ്ക്ക് ടോപ് 2 വിൽ എത്താം; മൂന്നേ മൂന്ന് കാര്യങ്ങൾ സംഭവിച്ചാൽ മതി

ALSO READ; സഞ്ജുവിന് ആശ്വാസ വാർത്ത; തൽകാലം ആശ്വസിക്കാം…

ആ 3 താരങ്ങൾ തിളങ്ങണം, അല്ലെങ്കിൽ സഞ്ജുവിനും കൂട്ടർക്കും ഇത്തവണയും കിരീടമില്ല; ആ 3 പേർ ആരൊക്കെയാണെന്ന് പരിശോധിക്കാം

ബ്രസീലിയൻ മാന്ത്രികൻ വരുന്നു; ഐഎസ്എൽ അടക്കി ഭരിക്കാൻ പുതിയ ക്ലബ്ബിന്റെ തകർപ്പൻ നീക്കങ്ങൾ…