in ,

LOVELOVE OMGOMG LOLLOL

നവംബർ മാസത്തിൽ ഏവരും കാത്തിരിക്കുന്ന അഞ്ച് അന്താരാഷ്ട്ര മത്സരങ്ങൾ ഇവയാണ്…

Messi and Neymar

ക്ലബ്ബ് ഫുട്ബോൾ ആരവങ്ങൾക്ക് തൽക്കാലത്തേക്ക് വിട ഇനി അന്താരാഷ്ട്ര ഫുട്ബോളിന്റെ ആവേശത്തിന് സമയമാണ്. പല പരമ്പരാഗത ഫുട്ബോൾ പ്രേമികൾക്കും ക്ലബ് ഫുട്ബോൾ എന്ന വിനോദത്തെക്കാൾ കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത് അന്താരാഷ്ട്ര പോരാട്ടങ്ങളുടെ വീര്യമാണ്.

നവംബർ മാസത്തിലെ അന്താരാഷ്ട്ര ഫുട്ബോൾ ഇടവേളയിൽ ആരാധകരുടെ സിരകളെ ചൂടുപിടിപ്പിക്കുന്ന ഒന്നിലധികം മത്സരങ്ങൾ ഉണ്ട് ആരാധകർ കാത്തിരിക്കുന്ന പ്രധാന അഞ്ച് മത്സരങ്ങൾ ഇവയാണ്.

Messi and Neymar

2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നവംബർ 14 ആം തീയതി സ്പെയിൻ സ്വീഡൻ ടീമിനെ നേരിടുന്നു. നേരത്തെ ഇവർ തമ്മിൽ നടന്ന മത്സരത്തിൽ സ്പെയിൻ വിജയിച്ചു. അതിനാൽ നിലവിൽ നേരിയ മുൻതൂക്കം സ്പാനിഷ് ഫുട്ബോൾ ടീമിന് തന്നെയാണ്.

അന്നുതന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ പോർച്ചുഗീസ് ടീം സെർബിയൻ ടീമിനെ നേരിടുന്നുണ്ട് അന്താരാഷ്ട്ര ഫുട്ബോളിൽ ഗോളുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോക്ക് തൻറെ ഗോൾ എണ്ണത്തിൽ മറ്റുള്ളവരേക്കാൾ ലീഡ് വർദ്ധിപ്പിക്കാനുള്ള ഒരു അവസരം എന്നതിലുപരിയായി ഒരു വാശിയേറിയ പോരാട്ടം അന്നു കാണുവാൻ കഴിയും.

Neymar-copa-america-final

യൂറോപ്പിലെ മത്സരങ്ങളെ വെച്ച് നോക്കുമ്പോൾ ഏറ്റവും മികവാർന്ന പോരാട്ടങ്ങൾ അരങ്ങേറുന്നത് ലാറ്റിനമേരിക്കൻ വൻകരയിലാണ് നവംബർ 11 ബ്രസീൽ കൊളംബിയയെ നേരിടുന്നു. അതിൻറെ ആരവമടങ്ങും മുൻപ് തൊട്ടടുത്ത ദിവസം പന്ത്രണ്ടാം തീയതി ഉറുഗ്വായ് അർജൻറീനയെ നേരിടുന്നു.

എന്നാൽ ഈ അന്താരാഷ്ട്ര ഫുട്ബോൾ ഇടവേളയിലെ ഏറ്റവും ഗ്ലാമർ പോരാട്ടം ഇതൊന്നുമല്ല നവംബർ 16ന് ലോകഫുട്ബോളിലെ പരമ്പരാഗത വൈരികളായ ലാറ്റിനമേരിക്കൻ കരുത്തന്മാർ, ബ്രസീലും അർജൻറീനയും തമ്മിൽ ഏറ്റുമുട്ടുന്നു. ഇരുടീമുകളുടെയും ഒന്നാന്തരം ടീമുകൾ പോരാട്ടത്തിനായി അണിനിരക്കും ഇൻറർനാഷണൽ ബ്രെക്കിലേ ഏറ്റവും മികച്ച പോരാട്ടം അന്നു കാണാം.

അന്താരാഷ്ട്ര മൽസരങ്ങൾക്ക് തയ്യാറായി ചെകുത്താന്മാർ…

ആരാധകർക്ക് ആശങ്ക, പോഗ്ബക്ക് സംഭവിച്ചത് ഇതാണ്…