in , ,

അന്താരാഷ്ട്ര മൽസരങ്ങൾക്ക് തയ്യാറായി ചെകുത്താന്മാർ…

10 രാജ്യങ്ങളിൽ നിന്നുള്ള 14 യുണൈറ്റഡ് താരങ്ങളാണ് അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേണ്ടി ബൂട്ട് കെട്ടുന്നത്

Manchester United [Sportskreeda]

അന്താരാഷ്ട്ര ഫുട്ബോൾ ഉണരുകയാണ്. ഈ തവണ അന്താരാഷ്ട്ര ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത് അർജന്റീന ബ്രസീൽ മൽസരങ്ങൾ അടക്കം രോമാഞ്ചം കൊള്ളിക്കുന്ന ഒരു കൂട്ടം മത്സരങ്ങളാണ് . സിറ്റിക്ക് എതിരെ നേരിട്ട തോൽവി മറന്നു ഓൾഡ് ട്രാഫോഡിൽ നിന്ന് ചെകുത്താന്മാരും തങ്ങളുടെ രാജ്യത്തിനു വേണ്ടി ബൂട്ട് കെട്ടാൻ തയ്യാറായി കഴിഞ്ഞു. അന്താരാഷ്ട്ര മൽസരങ്ങളിൽ പങ്ക് എടുക്കുന്ന യുണൈറ്റഡ് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

*ബ്രസീൽ*
മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫ്രഡ്‌ ടിറ്റെയുടെ ബ്രസീലിന്ന് വേണ്ടി അർജന്റീനക്കും കോളമ്പിയക്കും എതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ബൂട്ട് കെട്ടും. കോപ്പ അമേരിക്ക ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാൻ കൂടി കാനറി കൂട്ടം ഇറങ്ങുമ്പോൾ മിഡ് ഫീൽഡിൽ ടിറ്റെയുടെ വജ്രായുധം തന്നെയാകും ഫ്രഡ്‌.

*ഇംഗ്ലണ്ട്*
ഇംഗ്ലണ്ട് പരിശീലകൻ ഗ്യാരത് സൗത്ത് ഗേറ്റ് മൂന്നു യുണൈറ്റഡ് താരങ്ങളെയാണ് സാൻ മാറിനോ ക്കും ആൽബനിയക്കും എതിരെയുള്ള ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗൈറും പരിക്കിന്റെ പിടിയിൽ ഒള്ള ലൂക്ക് ഷാക്കും ഒപ്പം യൂറോ കപ്പിന് ശേഷം ആദ്യമായി മാർക്കസ് രാഷ്‌ഫോർഡും ടീമിലേക്ക് ക്ഷണിക്കപെട്ടു.

Manchester United [Sportskreeda]

*ഫ്രാൻസ്*
കസാക്കിസ്ഥാനും ഫിൻലാൻഡിനും എതിരെ ഒള്ള ഫ്രാൻസ് സ്കോഡിലേക്ക് നാഷണൽ ലീഗ് വിന്നർ കൂടിയായ പോഗ്ബ യെ തിരഞ്ഞെടുത്തു.

*ഐവറി കോസ്റ്റ്*
ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റക്ക് എതിരെ നടന്ന മത്സരത്തിൽ ഗംഭീര ഫോമിൽ കളിച്ച എറിക് ബൈലിയെ ആഫ്രിക്കൻ യോഗ്യത റൗണ്ടിൽ മോസഭിക്യുവിനെയും കാമറൂണിനെയും നേരിടാൻ ഒരുങ്ങുന്ന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

*നോർത്തൺ അയർലണ്ട്*
ഡോൺക്കോസ്റ്റർ റോവേഴ്സിൽ ലോണിലുള്ള എതാൻ ഖൽബ്രേയ്ത് ക്ലബ്ബിലെ തന്റെ മികച്ച പ്രകടനങ്ങൾ കൊണ്ട് നാഷണൽ ടീമിലേക്കുള്ള വാതിൽ തുറക്കപ്പെട്ടു. ലിത്വാനിയക്കെതിരെ അന്താരാഷ്ട്ര വേദിയിൽ ഖൽബ്രയ്ത് അരങ്ങേറ്റ കുറിക്കാൻ ആണ് സാധ്യത. തുടർന്നു വരുന്ന ഇറ്റലിക്ക് എതിരെയുള്ള മത്സരത്തിലും ബൂട്ട് കെട്ടിയേക്കാം.

*പോർട്ടുഗൽ*
യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരങ്ങൾ ഉള്ള രാജ്യം. സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയും മിഡ്ഫീൽഡ് മാന്ത്രികൻ ബ്രൂണോ ഫെർണാണ്ടസിന് ഒപ്പം വിംഗ് ബാക്ക് ഡാലോറ്റും കൂടിയാകുമ്പോൾ സെർബിയക്കും റിപ്പബ്ലിക് ഓഫ് അയർലൻഡിനും എതിരെ ഇറങ്ങുന്ന ടീം അതിശക്തം.

*സ്കോട്ടലാൻഡ്*
യൂറോപ്പിൽ നിന്ന് ലോകകപ്പ് യോഗ്യതക്കുള്ള പ്ലേഓഫ് മത്സരം കളിക്കാൻ ഒരു വിജയം മാത്രം ആവശ്യമുള്ള സ്കോട്ടലാണ്ടിന് യുണൈറ്റഡിൽ നിന്ന് കൂട്ടു സ്കോട്ട് മക്ടോമിനി തന്നെയാണ്.മോൾഡോവോക്കും ഡെന്മാർക്കിന്നും എതിരെയാണ് സ്കോട്ട്ലാൻഡിന്റെ മത്സരങ്ങൾ

*സ്പെയിൻ*
മാഞ്ചേസ്റ്റർ ഡെർബിയിൽ യുണൈറ്റഡ് നാണം കെടാതെ ഇരിക്കാനുള്ള ഒരേ ഒരു കാരണമായ ഡേവിഡ് ഡി ഗിയ തന്നെയാണ് എൻറിക്വയുടെ ഗ്രീസിനും സ്വിഡനും എതിരെയുള്ള ടീമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പിങ്‌ ചോയ്സ്.

*സ്വിഡൻ*
യുണൈറ്റഡിന്റെ മികച്ച ഡിഫെൻഡർമാരിൽ ഒരാളായ ലിണ്ടേലോഫ് തന്നെയാണ് സ്‌പൈയിൻ എതിരെയും ജോർജിയ ക്ക് എതിരെ യുള്ള ടീമിന്റെ ക്യാപ്റ്റൻ.സ്പെയിനെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാൻ തയ്യാറെടുക്കുകയാണ് ലിണ്ടേലോഫിന്റെ നേതൃത്വത്തിലുള്ള സ്വിഡിഷ് പട.

*വെയിൽസ്*
അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട യുണൈറ്റഡിൽ നിന്നുള്ള ഒരേയൊരു വെയിൽസ് താരം. നിലവിൽ സ്കോട്ടീഷ് ക്ലബ്‌ ഡുണ്ടി യുണൈറ്റഡിൽ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന ഡൈലാൻ ലെവിറ്റ് ബെൽജിയത്തിൻ എതിരെയും ബെലറസിൻ എതിരെയുമുള്ള ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടുതു.

10 രാജ്യങ്ങളിൽ നിന്നുള്ള 14 യുണൈറ്റഡ് താരങ്ങളാണ് അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേണ്ടി ബൂട്ട് കെട്ടുന്നത് . എല്ലാ താരങ്ങളും അതി ഗംഭീരമായി കളിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു

പന്തിനും രാഹുലിനും റെസ്റ്റ്, രോഹിത് ക്യാപ്റ്റന്‍. സഞ്ചുവിന് വീണ്ടും അവസരം?

നവംബർ മാസത്തിൽ ഏവരും കാത്തിരിക്കുന്ന അഞ്ച് അന്താരാഷ്ട്ര മത്സരങ്ങൾ ഇവയാണ്…