in

ചോദ്യം ചെയ്യപ്പെട്ട സെലക്ഷന്‍, അരങ്ങേറ്റത്തിൽ ഹീറോ ആയി വായടപ്പിച്ച് ശ്രേയസ്!

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയും ഫിഫ്റ്റിയും നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ശ്രേയസ് അയ്യർ! കോലി തിരികെ വരുമ്പോ വൈസ് ക്യാപ്റ്റന്‍ രഹാനെ പുറത്ത് പോവേണ്ടി വരും!

Shreyas/BCCI/Bilal

ഹനുമ വിഹാരിയെ തഴഞ്ഞാണ് ശ്രേയസ് അയ്യർക്ക് ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആദ്യ വിളി എത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ വിഹാരിയെ കാരണങ്ങൾ ഇല്ലാതെ തഴഞ്ഞത് വിവാദ പരമായ തീരുമാനം ആയിരുന്നു – ആയതിനാൽ തന്നെ അത് ചോദ്യം ചെയ്യപ്പെട്ടു, അതിനൊപ്പം ശ്രേയസ് അയ്യരുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടു.

KL രാഹുലിന് പരിക്ക് പറ്റിയതോടെ സൂര്യകുമാർ യാദവിനെ കൂടി ടീമിലേക്ക് ചേർത്തപ്പോൾ ഒന്നാം ടെസ്റ്റില്‍ ഒരുപക്ഷേ സൂര്യകുമാർ അരങ്ങേറം എന്ന് തോന്നിച്ചു, പക്ഷെ മാച്ചിന് ഒരു ദിവസം മുന്നേ തന്നെ ശ്രേയസ് അരങ്ങേറും എന്ന് ക്യാപ്റ്റന്‍ ഉറപ്പിച്ചു. ആദ്യ ദിവസം 106 ന് മൂന്ന് വിക്കറ്റുകൾ നഷ്ടമായ സാഹചര്യത്തില്‍ വന്ന് 157 പന്തുകളിൽ നിന്ന് സെഞ്ച്വറി തികച്ചു. ജഡേജക്കൊപ്പം മികച്ച പാർട്ണർഷിപ്പ് നടത്തി ടീമിനെ നല്ല ടോടലിൽ എത്തിച്ചു അരങ്ങേറ്റക്കാരൻ. 171 പന്തുകളിൽ നിന്നും 105 റൺസ്, അതിൽ പതിമൂന്ന് ബൗണ്ടറികളും 2 സിക്സറുകളും, ഇന്ത്യയ്ക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പതിനാറാമൻ ആയി മാറി ശ്രേയസ്.

Shreyas/BCCI/Bilal

രണ്ടാം ഇന്നിങ്സിൽ ന്യൂസിലാന്റ് ഓപണർമാരുടെ മികവിൽ 296 റൺസ് നേടിയപ്പോൾ ഇന്ത്യക്ക് 49 റൺസിന്റെ മാത്രം ലീഡ്. മികച്ചൊരു ടേടൽ നേടി നാലാം ഇന്നിങ്സിൽ ന്യൂസിലാന്റിനെ ചുരുട്ടിക്കൂട്ടാൻ കഴിയുന്ന ബൗളിങ് അറ്റാക്ക് ഇന്ത്യക്ക് ഉണ്ട്, പക്ഷെ മുൻനിര വീണ്ടും നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം നടത്തിയ ഗില്ലിനെ ആദ്യമേ തന്നെ നഷ്ടമായി. 41/3 വിക്കറ്റുകൾ നഷ്ടമായ അവസ്ഥയിൽ വന്ന ശ്രേയസ് നിലയുറപ്പിക്കുന്നതിന് മുന്നേ തന്നെ മയാങ്കിനെയും ജഡേജയെയും നഷ്ടമായി. 51/5 എന്ന നിലയിൽ നിന്നും അശ്വിനൊപ്പം 52 റൺസ് പാർട്ണർഷിപ്പ്!

അശ്വിൻ പോയ ശേഷം സാഹയ്ക്കൊപ്പം 64 റൺസ് ചേർത്താണ് ശ്രേയസ് പുറത്തായത്. 125 പന്തുകളിൽ നിന്നും എട്ട് ബൗണ്ടറികളുടെയും ഒരു സിക്സറിന്റയും അകമ്പടിയോടെ ആണ് ശ്രേയസ് 65 റൺസ് നേടിയത്. ആദ്യ ഇന്നിങ്സിൽ എന്നപോലെ തന്നെ ടിം സൗത്തി ആണ് രണ്ടാം ഇന്നിങ്സിലും അയ്യറെ പുറത്താക്കിയത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരൻ ആണ് ശ്രേയസ്. ഒരു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും നേടുന്ന ആദ്യത്തെ മാത്രം ഇന്ത്യക്കാരനും!

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികവ് തെളിയിച്ച ബാറ്ററാണ് ശ്രേയസ്. 54 മത്സരങ്ങളിൽ നിന്നും 52 ആവറേജിൽ 4592 റൺസ് ആണ് ശ്രേയസിന്റെ സമ്പാദ്യം. ഇതിനൊപ്പം 80 ന് പുറത്ത് സ്ട്രൈക്ക് ചെയ്യാനും ശ്രേയസിന് കഴിയുന്നു എന്നതും പ്രത്യേകതയാണ്. പുതിയ താരങ്ങളുടെ വരവോടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ശ്രേയസിന്റെ സ്ഥാനത്തിന് ഒരുപക്ഷേ സ്ഥിരത ഉണ്ടാവണം എന്നില്ല. പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രേയസിന് അവസരങ്ങൾ ഉണ്ട്. ഈ പ്രകടനങ്ങളോടെ രണ്ടാം ടെസ്റ്റിൽ കോലി തിരികെ വരുമ്പോൾ ശ്രേയസിനെ മാറ്റാൻ ആവാത്ത സാഹചര്യം വരും, ഒരു പക്ഷെ (വൈസ്) ക്യാപ്റ്റന്‍ രാഹനെ തന്നെ പുറത്തേക്ക് പോവേണ്ടി വരും!

തന്നെ തത്കാലം ടീമിൽ എടുക്കരുതെന്ന് ഹാർദിക് പാണ്ഡ്യ, കാരണമിതാണ്!

ഫ്രഞ്ച് ലീഗിലെ പ്രകടനത്തിനെപ്പറ്റി മെസ്സിയുടെ മുൻ പരിശീലകൻറെ പ്രതികരണമിങ്ങനെ…