in , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

ഞങ്ങൾക്ക് കബഡി ടീമിന് വേണ്ട താരങ്ങളുണ്ട്, പക്ഷെ ഒരു ഫുട്ബോൾ ടീമിന് വേണ്ടതില്ല – തുറന്നടിച്ചു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

ഞങ്ങൾ മനുഷ്യരാണ്, ഒരുപാട് താരങ്ങൾ ശ്വാസസംബദ്ധമായ പ്രശ്നങ്ങളുണ്ട്.നിലവിൽ ഒരു കബഡി മത്സരത്തിന്ന് ഇറങ്ങാനുള്ള താരങ്ങളെ ഞങ്ങളുട പക്കലോള്ളൂ.നാളത്തെ മത്സരത്തിന്നെ പറ്റി ഞങ്ങൾ ചിന്തിക്കുന്നില്ല.ഞങ്ങൾക്ക് എന്തായാലും കളിച്ചേ തീരു

Kerala Blasters boss Ivan Vukomanovic [Goal/Twiter]

നീണ്ട ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ബംഗളൂരുവിനെ നേരിടാൻ ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ കോവിഡ് ആശങ്കകൾ വിട്ട് മാറിട്ടില്ലെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്. ബാംഗ്ലൂരിവിനു എതിരെ നടക്കാനിരിക്കുന്ന മത്സരത്തിന്ന് മുന്നോടിയായി പരിശീലകൻ ഇവാൻ വുകമനോവിച്ചും കബ്രയയും നടത്തിയ പ്രെസ്സ് കോൺഫറൻസിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.

Kerala Blasters boss Ivan Vukomanovic [Goal/Twiter]

ഞാൻ ഇന്നലെയാണ് ടീമിന് ഒപ്പം ചേർന്നത്. നാളെ ഏതെല്ലാം താരങ്ങൾ മത്സരത്തിന്ന് ഉണ്ടാകും എന്ന് പറയാൻ കഴിയില്ല.അതു ആർക്കും വിഷയമല്ല.ഞങ്ങൾ അവസാനമായി മത്സരത്തിന്ന് ഇറങ്ങിയപ്പോൾ എതിർ ടീം ക്യാമ്പിൽ കൊറോണ ഉണ്ടായിരുന്നു.സുരക്ഷിതമായ ബബ്ബിൾ ഞങ്ങൾക്ക് ഉറപ്പ് വരുത്തിയിരുന്നതാണ്. പക്ഷെ ഞങ്ങൾ മനുഷ്യരാണ്, ഒരുപാട് താരങ്ങൾ ശ്വാസസംബദ്ധമായ പ്രശ്നങ്ങളുണ്ട്.നിലവിൽ ഒരു കബഡി മത്സരത്തിന്ന് ഇറങ്ങാനുള്ള താരങ്ങളെ ഞങ്ങളുട പക്കലോള്ളൂ.നാളത്തെ മത്സരത്തിന്നെ പറ്റി ഞങ്ങൾ ചിന്തിക്കുന്നില്ല.ഞങ്ങൾക്ക് എന്തായാലും കളിച്ചേ തീരു.ഞങ്ങളുട ക്യാമ്പിൽ ഇപ്പോഴും പോസിറ്റീവ് കേസുകളുണ്ട്.റിസ്ക് എടുക്കാൻ ഞങ്ങൾ ഒരുക്കമല്ല.ഞങ്ങളുടെ കളിക്കാരുടെ മാനസികനില കാത്തു സൂക്ഷിക്കേണ്ടതുണ്ട്. പക്ഷെ ഈ ബബ്ബിൾ ഞങ്ങളെ അത് സമ്മതിക്കുന്നില്ല. പക്ഷെ ഞങ്ങൾ ബബ്ബിളിൽ ഇരുന്നേ തീരു.ആരാധകരിൽ നിന്ന് കിട്ടുന്ന സ്നേഹവും പിന്തുണയും മികച്ചതാണ്.കൊച്ചിയിൽ കളിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.

ഇവാൻ വുകമനോവിച്ചിന്റെ വാക്കുകളിലെ പ്രസ്കത ഭാഗങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.രണ്ട് ദിവസം മുമ്പേയാണ് താനും ടീമിന് ഒപ്പം ചേർന്നത് എന്ന് ഖബ്രയും കൂട്ടിചേർത്തു.

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ -എംബാപ്പെ മനസ്സ് തുറക്കുന്നു

രഹസ്യമല്ല, PSG താരം എംബാപ്പെയെ റയലിനു വേണമെന്ന് എല്ലാവർക്കുമറിയാം – ടോണി ക്രൂസ് സംസാരിക്കുന്നു