in , ,

AngryAngry LOVELOVE LOLLOL CryCry OMGOMG

ക്ഷമാപണം നടത്തിയെങ്കിലും ജിങ്കനെതിരെയുള്ള ആരാധകരോഷം കത്തുന്നു….

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇതിഹാസ താരമായി വാഴ്ത്തപെട്ട ജിങ്കന്റെ ഈ പ്രവർത്തി ആരാധകരെ ഏറെ സങ്കടപെടുത്തിയ ഒന്നാണ്. അദ്ദേഹത്തിന് ആദരസൂചകമായി ബ്ലാസ്റ്റേഴ്‌സ് എന്തിന് അദ്ദേഹം ധരിച്ചിരുന്ന 21 ആം നമ്പർ ജേഴ്സി പിൻവലിച്ചു എന്നും ആരാധകർ ചോദിക്കുന്നു. എന്തായാലും വരുന്ന ദിവസങ്ങളിലും ആരാധകരോഷം ആളികത്താൻ തന്നെയാണ് സാധ്യത.

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ സൂപ്പർ താരവും നിലവിലെ എ ടി കെ മോഹൻ ബഗാൻ താരവുമായി സന്ദേശ് ജിങ്കനെതിരെയുള്ള ആരാധകരോഷം കത്തുന്നു.എ ടി കെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ശേഷം അദ്ദേഹം നടത്തിയ പ്രസ്താവനയാണ് ആരാധകരെ ചൊടിപ്പിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹൻ ബഗാൻ മത്സരത്തിന് ശേഷം എ ടി കെ മോഹൻ ബഗാൻ ടീം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പുറത്തുവിട്ട വീഡിയോയിലായിരുന്നു അദ്ദേഹം വിവാദപ്രസ്താവനിറക്കിയത്.ഞാൻ ഇന്നലെ കുറച്ചു സ്ത്രീകൾക്ക് ഒപ്പമാണ് കളിച്ചത് എന്നായിരുന്നു പ്രസ്താവന.

ആരാധകരോഷം അണപൊട്ടി ഒഴികയപ്പോൾ എ ടി കെ സ്റ്റോറി പിൻവലിച്ചെങ്കിലും ജിങ്കൻ ക്ഷമാപണമായി രംഗത്തെത്തിയെങ്കിലും മഞ്ഞപ്പടാ ആരാധകരുടെ രോഷം അണഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.

ജിങ്കന്റെ പഴയ കാല ബാനറുകളും,ജിങ്കന്റെ ചാന്റ് അടങ്ങിയ ബാനറുകളും ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധകകൂട്ടായ്മയായ മഞ്ഞപ്പടാ കത്തിക്കുന്നതിന്റെ ദൃശ്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇതിഹാസ താരമായി വാഴ്ത്തപെട്ട ജിങ്കന്റെ ഈ പ്രവർത്തി ആരാധകരെ ഏറെ സങ്കടപെടുത്തിയ ഒന്നാണ്. അദ്ദേഹത്തിന് ആദരസൂചകമായി ബ്ലാസ്റ്റേഴ്‌സ് എന്തിന് അദ്ദേഹം ധരിച്ചിരുന്ന 21 ആം നമ്പർ ജേഴ്സി പിൻവലിച്ചു എന്നും ആരാധകർ ചോദിക്കുന്നു. എന്തായാലും വരുന്ന ദിവസങ്ങളിലും ആരാധകരോഷം ആളികത്താൻ തന്നെയാണ് സാധ്യത.

അവസാന നിമിഷങ്ങളിലെ നാടകീയ സംഭവങ്ങളക്ക് ശേഷം ഡയസിൻ റെഡ് കാർഡ്..

കൊച്ചിയിൽ അടുത്ത സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ എ ടി കെ യെ എതിരാളികളായി വേണെമെന്ന് ഇവാൻ വുകമനോവിച്..