കൊച്ചിയിൽ അടുത്ത സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ എതിരാളികളായി വേണെമെന്ന് ഇവാൻ വുകമനോവിച്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൻ കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ഓരോ മത്സരം ശേഷവും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു വിടുന്ന കോച്ച് കോർണർ എന്ന പരുപാടിയിലൂടെയാണ് ഇവാൻ വുകമനോവിച് തന്റെ ആഗ്രഹം പ്രകടപ്പിച്ചത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ഞാൻ ആഗ്രഹിക്കുകയാണ്,അടുത്ത സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ എ ടി കെ യും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ കൊച്ചിയിൽ നേരിടണമെന്ന്.എനിക്കും കൊച്ചിയിലെ മത്സരത്തിൽ പങ്ക് എടുക്കണം.
ഇത്തരത്തിലുള്ള മൽസരങ്ങളും ഇത്തരത്തിലുള്ള നിമിഷങ്ങളും ആസ്വദിക്കാനാണ് ഓരോ ഫുട്ബോൾ താരങ്ങളും ജീവിക്കുന്നത് എന്നും ഇവാൻ കൂട്ടിച്ചേർത്തു.
ഈ സീസണിലെ എ ടി കെ കേരള ബ്ലാസ്റ്റേഴ്‌സ് മൽസരങ്ങളിൽ ഒരെണ്ണം എ ടി കെയും മറ്റേ മത്സരം സമനിലയാവുകയുമാണ് ചെയ്യതത്. രണ്ടാമത്തെ മത്സരത്തിൽ ഒട്ടേറെ നാടകീയ സംഭവങ്ങൾക്ക് ശേഷം ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു .