in ,

LOLLOL

താൻ ഉള്ളടത്തോളം കാലം ഇന്ത്യൻ ടീമിൽ സുരക്ഷിതനായിരിക്കുമെന്ന് ദാദ പറഞ്ഞതായി സാഹ, മറുപടിയുമായി ദ്രാവിഡ്‌ , സാഹ വിവാദം കത്തുന്നു….

സാഹയോടും അദ്ദേഹം നേടിതന്ന നേട്ടങ്ങളോടും എനിക്ക് ബഹുമാനുമുണ്ട്. സത്യസന്ധതയും വ്യക്തതയും അദ്ദേഹം അർഹിച്ചിരുന്നു. മാധ്യമങ്ങളിൽ നിന്ന് അതിനെ കുറിച്ച് കേൾക്കാൻ താൻ ആഗ്രഹിച്ചിട്ടില്ല എന്നും ദ്രാവിഡ് വ്യക്തമാക്കി

സൗരവ് ഗാംഗുലി താൻ ടീമിൽ കാണുമെന്ന് പറഞ്ഞതായി വൃദ്ധിമാൻ സാഹ.സാഹക്ക് കാര്യങ്ങൾ മനസിലാകുമെന്ന് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്‌. സാഹ വിവാദം കത്തുന്നു.

കഴിഞ്ഞ ദിവസം പുറത്തു വന്ന ഇന്ത്യ ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരക്കുള്ള ടീമിൽ സാഹയെ ഉൾപെടുത്തിയിരുന്നില്ല.ഇതിനെതിരെ സാഹ പുറത്തിറക്കിയ പ്രസ്താവനക്ക് ശേഷമാണ് വിവാദങ്ങൾ പൊട്ടിമുളക്കപെടുന്നത്.

“സെലക്ടർമാരും കോച്ചുമാരും തന്നെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് കുറച്ചു നാളായി ചിന്തിക്കുന്നു എന്ന് കേട്ടപ്പോൾ ഞെട്ടി പോയി. കാരണം പരിക്കുപറ്റിയിട്ടും കാൺപൂരിൽ താൻ 61 റൺസ് നേടിയപ്പോൾ ദാദ എന്നെ വിളിച്ചു അഭിനന്ദിച്ചിരുന്നു. താൻ ഇവിടെ ഉള്ളത് വരെ ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട ഇല്ലെന്നും പറഞ്ഞു.”

സാഹയുടെ ഈ പ്രസ്താവന വിവാദമായതോടെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്‌ സാഹക്കുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

സാഹയോടും അദ്ദേഹം നേടിതന്ന നേട്ടങ്ങളോടും എനിക്ക് ബഹുമാനുമുണ്ട്. സത്യസന്ധതയും വ്യക്തതയും അദ്ദേഹം അർഹിച്ചിരുന്നു. മാധ്യമങ്ങളിൽ നിന്ന് അതിനെ കുറിച്ച് കേൾക്കാൻ താൻ ആഗ്രഹിച്ചിട്ടില്ല എന്നും ദ്രാവിഡ് വ്യക്തമാക്കി.

എന്തായാലും രാഹുൽ ദ്രാവിഡ്‌ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം വിവാദങ്ങൾക്ക് ഒട്ടും തന്നെ കുറവില്ല എന്ന് പറയേണ്ടി വരും.40 ടെസ്റ്റ് മൽസരങ്ങളിൽ നിന്ന് 1353 റൺസ് സാഹ അടിച്ചുകൂട്ടിയിട്ടുണ്ട്.

കൊച്ചിയിൽ അടുത്ത സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ എ ടി കെ യെ എതിരാളികളായി വേണെമെന്ന് ഇവാൻ വുകമനോവിച്..

സന്ദേശ് ജിങ്കന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രതീക്ഷിതമായി..