in

എ ടി കെ മോഹൻ ബഗാൻ പിന്മാറി പന്ത് ഇനി ബ്ലാസ്റ്റേഴ്സിന്റെ കോർട്ടിൽ

മലയാളി ഫുട്ബോൾ പ്രേമികളുടെ ദീർഘകാല ആവശ്യങ്ങളിൽ ഒന്നായിരുന്നു കിട്ടിയ വേദികളിലെല്ലാം തൻറെ കഴിവ് തെളിയിച്ച മലയാളി ഫുട്ബോളർ ആയ ജോബി ജസ്റ്റിനെ കേരളബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കണമെന്നത്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും ഇത്തരത്തിലൊരു നീക്കത്തിന് താൽപര്യമായിരുന്നു.

എന്നാൽ ജോബിയുടെ കരാർ ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ
എ ടി കെ മോഹൻബഗാനും ആയി ആയിരുന്നു. കഴിഞ്ഞ തവണ ഒരു ട്രാൻസ്ഫറിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് രണ്ട് ടീമുകളും ഏതാണ്ട് ശത്രുതയിലെന്ന പോലെയാണ് കാര്യങ്ങൾ.

അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിലേക്ക് താരത്തെ കൈമാറാൻ തയ്യാറല്ല എന്നതായിരുന്നു അവരുടെ നിലപാട്. എന്നാൽ നിലവിൽ എ ടി കെ മോഹൻ ബഗാനുമായി ഉഭയകക്ഷി സമ്മതത്തോടെ ജോബി ജസ്റ്റിൻ വേർപിരിഞ്ഞു

Roy Krishna against KBFC

ഈ സാഹചര്യത്തിൽ ATK മോഹൻബഗാന് ബ്ലാസ്റ്റേഴ്സിനോടുള്ള വിരോധം ജോബിയെ സൈൻ ചെയ്യുവാൻ ഉള്ള നീക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിലങ്ങുതടിയായി ഉണ്ടായിരിക്കില്ല.

ജോബി ജസ്റ്റിനും മോഹൻബഗാനും തമ്മിൽ വേർപിരിഞ്ഞത് സാങ്കേതികമായി കേരള ബ്ലാസ്റ്റേഴ്സിനെ ബാധിക്കുന്ന കാര്യമല്ല എങ്കിലും. അത് അവരുടെ ആഭ്യന്തര കാര്യം ആണെങ്കിൽ കൂടി ജോബി ജസ്റ്റിൻ സ്വതന്ത്രനായത് ബ്ലാസ്റ്റേഴ്സിന് താരത്തെ സൈൻ ചെയ്യാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കു ജോബി ജസ്റ്റിനെ സൈൻ ചെയ്യാനുള്ള നീക്കങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്നത് ATK മോഹഗാന്റെ വിരോധമാണ് എന്നതിനെപ്പറ്റിയുള്ള റിപ്പോർട്ട് ആവേശം ക്ലബ്ബിൽ പ്രസിദ്ധീകരിച്ചിരുന്നു.

ചെകുത്താൻ കൂട്ടം കാത്തിരുന്ന ഔദ്യോഗിക പ്രഖ്യാപനം എത്തി

ആരാധകർക്ക് ആവേശമായി യുവന്റസ് ബാഴ്സലോണ മത്സരം വരുന്നു, തീയതി പ്രഖ്യാപിച്ചു