in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

റാഡ്‌നിക്കി ബ്ലാസ്റ്റേഴ്സ് കപ്പടിച്ചു??

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമാനോവിചിന്റെ നാടായ സെർബിയയിലാണ് ബ്ലാസ്റ്റേഴ്സിന്റെ സിസ്റ്റർ ക്ലബ്ബുള്ളത്. എന്തായാലും കപ്പ്‌ നേടിയതിന്റെ നിരവധി ആശംസകൾ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നും റാഡ്‌നിക്കി ബ്ലാസ്റ്റേഴ്‌സ് ടീമിന് ലഭിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സിസ്റ്റർ ക്ലബ്ബായ റാഡ്‌നിക്കി ബ്ലാസ്റ്റേഴ്‌സ് സെർബിയയിലെ ടോപ് ഡിവിഷൻ സീനിയർ വിമൻസ് വോളിബോൾ ടൂർണമെന്റിൽ കിരീടം നേടി.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥരുടെ പങ്കാളിത്തത്തിലുള്ള സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രെഡ് ആസ്ഥാനമായുള്ള വോളിബോൾ വിമൻസ് ക്ലബ്ബാണ് റാഡ്‌നിക്കി ബ്ലാസ്റ്റേഴ്‌സ്.

കഴിഞ്ഞ ദിവസം നടന്ന സെർബിയൻ കപ്പിനായുള്ള ഫൈനൽ മത്സരത്തിൽ 108 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ as batajnica യെ 3:2 എന്ന സെറ്റിൽ തോൽപ്പിച്ചാണ് റാഡ്‌നിക്കി ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായത്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമാനോവിചിന്റെ നാടായ സെർബിയയിലാണ് ബ്ലാസ്റ്റേഴ്സിന്റെ സിസ്റ്റർ ക്ലബ്ബുള്ളത്. എന്തായാലും കപ്പ്‌ നേടിയതിന്റെ നിരവധി ആശംസകൾ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നും റാഡ്‌നിക്കി ബ്ലാസ്റ്റേഴ്‌സ് ടീമിന് ലഭിക്കുന്നത്.

മത്സരത്തിൽ 25-22, 15:25, 25:13, 8:25, 17:15 എന്നിങ്ങനെ സ്കോറുകൾ നേടി 2 നെതിരെ 3 സെറ്റ് സ്വന്തമാക്കിയാണ് റാഡ്‌നിക്കി ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.

ഒടുവിൽ പ്രശാന്ത് ക്ലബ്ബ് വിട്ടതായി ബ്ലാസ്റ്റേഴ്‌സ് തന്നെ അറിയിച്ചു..

കേരളത്തിൽ നിന്നുമൊരു താരം ഈസ്റ്റ്‌ ബംഗാളിലേക്ക്..