in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആറാടുകയാണ്, വീഡിയോ പുറത്തു…

ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം ഇന്ന് എഫ് സി ഗോവക്കെതിരെയാണ്.അവസാന മത്സരം ജയിച്ച രാജകീയമായി തന്നെ ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് മുന്നേറാനാണ് ആരാധകർ കാത്തിരിക്കുന്നത്.സെമിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ജംഷഡ്പൂർ എഫ് സി യാണ്.

ആറു വർഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം സെമിയിലേക്ക് പ്രവേശിച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒപ്പം ടീമും അതിയായ സന്തോഷത്തിലാണ്.

എല്ലാ താരങ്ങളും ഒരുപോലെ ആഘോഷത്തിലായിരുന്നു. ഖബ്രയുടെ ആഘോഷങ്ങളും പ്രശാന്തിന്റെ ആറാട്ടും എല്ലാം ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

ഇന്നലെ രാത്രി 9:30 നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സി മുംബൈ സിറ്റി എഫ് സി മത്സരത്തിൽ മുംബൈ ഹൈദരാബാദിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവി രുചിച്ചതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് പ്രവേശിച്ചത്.

ഇതിന് മുന്നേ ഐ എസ് ലിന്റെ പ്രഥമ സീസണിലും 2016 സീസണിലുമാണ് ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തിയത്. ഇരു സീസണുകളിലും എ ടി കെ മോഹൻ ബഗാനൊട് ഫൈനലിൽ തോൽക്കാൻ ആയിരുന്നു വിധി.

ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം ഇന്ന് എഫ് സി ഗോവക്കെതിരെയാണ്.അവസാന മത്സരം ജയിച്ച രാജകീയമായി തന്നെ ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് മുന്നേറാനാണ് ആരാധകർ കാത്തിരിക്കുന്നത്.സെമിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ജംഷഡ്പൂർ എഫ് സി യാണ്.

ആറു വർഷത്തെ ഇടവേളക്ക് ശേഷം കൊമ്പന്മാർ സെമിയിൽ…

ജീക്സൺ സെമി നഷ്ടമാകുമോ??,നിഷു പരിശീലന ക്യാമ്പിൽ തിരകെയെത്തി….