in

LOVELOVE OMGOMG LOLLOL CryCry AngryAngry

ആരാധകരും പ്രൊഫഷണലാകണം, കാതു കുത്തിയവൻ പോയാൽ കമ്മലിട്ടവൻ വന്നിരിക്കും…

ആരാധകരും കുറച്ചൊക്കെ പ്രൊഫഷണൽ ആകണം. ആരോടും ഇഷ്ട്ടക്കുറവോ കൂടുതലോ വച്ച് പുലർത്തേണ്ട. ഇപ്പഴുള്ള താരങ്ങൾ അതെ ഫോം തുടരുമെന്ന് ഒരു ഉറപ്പുമില്ല അതുകൊണ്ട് തന്നെ കെൽപ്പുള്ള താരങ്ങളെ നിലനിത്തുകയും പുതിയ താരങ്ങളെ ടീമിൽ എതിർക്കുകയും വേണം SD അതിന് വേണ്ടത് ഒക്കെ ചെയ്തിരിക്കും

Karolis Skinkys KBFC

പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നു എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പല ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെയും നെറ്റി ചുളിഞ്ഞിരുന്നു. വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് പ്രീതത്തെ കൊണ്ട് വരേണ്ട ആവശ്യമുണ്ടോ? നിലവിലെ പ്രതിരോധനിരയിലേക്ക് പ്രീതത്തെ ആവശ്യമാണോ എന്ന ചോദ്യമാണ് പ്രധാനമായും ആരാധകരുടെ ഭാഗത്ത് നിന്നുയിരുന്നത്. എടികെ താരമായതിനാൽ ഒരു കാരണവശാലും പ്രീതത്തെ ടീമിലെത്തിക്കരുത് എന്ന് വാദിക്കുന്നവരുമുണ്ട്.

ഇനി ഖബ്രയുടെ കാര്യം കൂടി ഒന്ന് പറയാം..
ഖബ്രയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചപ്പോഴും ഉയർന്ന ചോദ്യങ്ങളും വിമർശനങ്ങളും ഇത് തന്നെആയിരുന്നില്ലേ.. പക്ഷെ എല്ലാത്തിനുമൊടുവിൽ ഖബ്ര നമ്മുടെ മനസ്സും കീഴടക്കി. മാനേജ്‌മെന്റ് യാതൊരു ലക്ഷ്യവും ഇല്ലാതെ പ്രീതത്തിന് വമ്പൻ ഓഫർ നൽകുമെന്ന് കരുതുന്നില്ല

Karolis Skinkys KBFC

പ്രീതത്തിന് ബ്ലാസ്റ്റേഴ്‌സ് കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ആ കരാറിനോട് പ്രീതം പ്രതികരിച്ചിട്ടില്ല. എടികെയിൽ തുടരനാണ് അദ്ദേഹത്തിന് താല്പര്യം. എടികെ അദ്ദേഹത്തിന് നല്ല കരാർ നൽകിയില്ല എങ്കിൽ മാത്രമേ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ ഓഫറിനെ പറ്റി ചിന്തിക്കൂ.
പ്രീതത്തിന് താല്പര്യം ഇല്ല, അദേഹം മികച്ച റൈറ്റ് ബാക്ക് ആണ്, മികച്ച ക്രോസ്സുകൾ വിങ്ങിൽ നിന്ന് ചെയ്യും. റൈറ്റ് ബാക്ക് ഒഫീഷ്യൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് ഇതുവരെയും ഒരു മികച്ച താരത്തിനെ കണ്ടെത്തിയിട്ടില്ല എന്ന അവസ്ഥ കൂടി പരിഗണിക്കണം.

ആരാധകരും കുറച്ചൊക്കെ പ്രൊഫഷണൽ ആകണം. ആരോടും ഇഷ്ട്ടക്കുറവോ കൂടുതലോ വച്ച് പുലർത്തേണ്ട. ഇപ്പഴുള്ള താരങ്ങൾ അതെ ഫോം തുടരുമെന്ന് ഒരു ഉറപ്പുമില്ല അതുകൊണ്ട് തന്നെ കെൽപ്പുള്ള താരങ്ങളെ നിലനിത്തുകയും പുതിയ താരങ്ങളെ ടീമിൽ എതിർക്കുകയും വേണം SD അതിന് വേണ്ടത് ഒക്കെ ചെയ്തിരിക്കും…

ഇന്ത്യൻ സൂപ്പർ താരത്തിനായി വല വിരിച്ചു ബ്ലാസ്റ്റേഴ്‌സ്..

ഈ സീസൺ കഴിയുന്നതോടെ അർജൻറീനയുടെ സൂപ്പർതാരം വിരമിക്കുമെന്ന് അദ്ദേഹത്തിൻറെ പിതാവ് വെളിപ്പെടുത്തി