ജൂൺ 20 ഇന് നടക്കാൻ ഇരിക്കുന്ന WWE പേ പെർ വ്യൂ ഹെൽ ഇൻ എ സെല്ലിൽ WWE ചാമ്പ്യൻഷിപ്പിനായി വീണ്ടും ബോബി ലാഷ്‌ലിയും ഡ്രൂ മക്കിന്റയറും ഏറ്റുമുട്ടുന്നു. ഇന്നത്തെ റോ എപ്പിസോഡിയിൽ വെച്ച് ഈ മത്സരം ഔദ്യോഗികമാക്കിക്കൊണ്ടുള്ള കോൺട്രാക്ട് രണ്ടു പേരും ഒപ്പു വെച്ചു.
പുറത്തു നിന്ന് ആരുടേയും ഇടപെടൽ ഉണ്ടാവില്ലെന്നുറപ്പിക്കാൻ ഈ മാച്ച് സെല്ലിനുള്ളിൽ വെച്ച് നടത്തണം എന്ന് ഡ്രൂ ആവശ്യപ്പെട്ടു. അത് സമ്മതിച്ച ലാഷ്‌ലീ തിരിച്ചും ഒരു ഉടമ്പടി വെച്ചു. ഈ മാച്ചിൽ ഡ്രൂ പരാജയപ്പെട്ടാൽ പിന്നെ ലാഷ്‌ലീ ചാമ്പ്യൻ ആയിരിക്കുന്നിടത്തോളം സമയം മക്കിന്റയർ WWE ചാമ്പ്യൻഷിപ്പിനായി മത്സരിക്കാൻ പാടില്ല എന്നുള്ളത്. അത് സമ്മതിച്ചു കൊണ്ട് ഡ്രൂവും കോൺട്രാക്ടിൽ ഒപ്പു വെച്ചു.
WWE തണ്ടർഡോം ഹോസ്റ്റ് ചെയ്യുന്ന ഫ്ലോറിഡയിലെ യുവൻഗ്ലിങ് സെന്ററിൽ തന്നെ ആയിരിക്കും ഹെൽ ഇൻ എ സെൽ നടക്കുന്നത്. റോ വിമൻസ് ചാമ്പ്യൻഷിപ്പിനായി റിയ റിപ്ലി vs ഷാർലോട്ട് ഫ്ലെയർ, സ്മാക്ക് ഡൌൺ വിമൻസ് ചാമ്പ്യൻഷിപ്പിനായി ബിയാങ്ക vs ബെയ്‌ലി എന്നിവയാണ് ഈ PPV യിലേക്ക് ഇത് വരെ പ്രഖ്യാപിച്ച മറ്റു മാച്ചുകൾ.