എക്കാലത്തേയും ഫുട്ബോള്‍ ഇതിഹാസങ്ങള്‍ പിറന്ന രണ്ട് രാജ്യങ്ങള്‍… ഡിസ്റ്റിഫാനോയിലോ പെലെയിലോ , മറഡോണയിലോ , റൊണാള്‍ഡോയിലോ, മെസ്സിയിലോ ഒക്കെ ഫുട്ബോള്‍ കാലഘട്ടങ്ങളില്‍ നിര്‍വചിക്കപെട്ടിരുന്നു… എക്കാലത്തേയും മികച്ചവരെ തുടര്‍ച്ചയായ തലമുറകളില്‍ അവര്‍ സൃഷ്ട്ടിച്ച് കൊണ്ടിരുന്നു…
ഇരു രാജ്യങ്ങളും തമ്മില്‍ നൂറിലേറെ തവണ പരസ്പരം ഫുട്ബോളില്‍ ഏറ്റുമുട്ടി, എക്കാലത്തേയും ഉത്കൃഷ്ഠവും , സാര്‍വകാലീനകവുമായ പോരാട്ടങ്ങള്‍ കണ്ട നാളുകളില്‍ ഒരു രാത്രിക്കും പകലിനും വിമാനദൂരമുള്ള ഇങ്ങ് കേരളത്തില്‍ വരെ ആരാധകര്‍ പോര്‍വിളി മുഴക്കി… ലോകത്ത് ഈ രണ്ട് രാജ്യങ്ങളുടെ ഫുട്ബോള്‍ ടീമുകള്‍ക്കുള്ളയത്ര ആരാധകര്‍ , മറ്റൊരു രാജ്യങ്ങളുടെ ടീമുകള്‍ക്കുമില്ല… അതില്‍ ബ്രസീലിന് പ്രാമാണ്യമുണ്ടെങ്കിലും…
2014 ലോകകപ്പോര്‍മ്മയുണ്ടോ…. കൈയില്‍ യാതൊന്നിനും പണമില്ലാതെ , റിയോ ഡി ജെനീറയുടെ ബീച്ചുകളിലും , തെരുവുകളിലും രാത്രിയുറങ്ങി, കളിയുടെ ടിക്കറ്റ് മാത്രം സ്വന്തമാക്കി ആയിരകണക്കിനര്‍ജന്റീനക്കാരാണ് ബ്രസീലിലെത്തിയത്…. ഈ രണ്ട് രാജ്യങ്ങളുടേയും തലമുറകളുടെ നിശ്വാസത്തില്‍ പോലും ഫുട്ബോള്‍ അലയടിക്കുന്നുണ്ട്….
ഇരു രാജ്യങ്ങളുടേയും വൈരം ഫുട്ബോളില്‍ ആരംഭിച്ചതല്ല……. പക്ഷേ അത് തുടര്‍ന്ന് പോകുന്നത് ഫുട്ബോളിലെ പോരാട്ടങ്ങളിലെന്ന് മാത്രം… സ്പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും സാമ്രാജ്യത്തങ്ങളുടെ പോര്‍വിളിയില്‍ തുടങ്ങി, സിസ്പ്ളാറ്റിന്‍ യുദ്ധത്തിന്റെ ചരിത്രത്തിലൂടെ പൂര്‍ണ്ണത പ്രാപിച്ച് , ഫുട്ബോളിലൂടെ തുടരുന്ന വൈരത്തിന്റെ കഥ… ലോകഫുട്ബോളില്‍ ബ്രസീലിന് അപ്രമാദ്യത്യമുള്ളപ്പോഴും , അര്‍ജന്റീനയുമായുള്ള പോരാട്ടങ്ങളില്‍ തോറ്റാല്‍ അവര്‍ക്ക് തങ്ങളുടെ പൂര്‍ണ്ണത ലഭിക്കില്ലന്ന് വിശ്വാസിക്കപെടുന്നു….
1990 ലെ ലോകകപ്പില്‍ അര്‍ജന്‍െറീനയോടേറ്റ തോല്‍വി ഇന്നും നീറലായി അവശേഷിക്കുന്നുണ്ട്….അത് കൊണ്ട് തന്നെ ഓരോ പോരാട്ടങ്ങളും ഓരോ യുദ്ധമായി മാറുകയാണ്..
ഇതൊക്കെയാണെങ്കിലും ഇരു രാജ്യങ്ങളും പരസ്പര പൂരകങ്ങളാണ്…. ബ്രസീലിലെ തീരങ്ങളില്‍ അവധികാലം ആഘോഷിക്കുക, അര്‍ജന്റീനിയന്‍ ജനതയുടെ സ്വപ്നമാണ്…. അര്‍ജന്റീനയില്‍ ജോലി ചെയ്യുന്ന ബ്രസീലുകാരും തിരിച്ചും അനവധിയാണ്…
പോര്‍ച്ചുഗീസും സ്പാനീഷും പരസ്പര പൂരകങ്ങളായത് കൊണ്ട് , ഭാഷ സ്വയത്തമാക്കല്‍ പോലും അനായാസമാണ്…. ബ്രസീലയന്‍ സംഗീതവും, സാംബ നൃത്ത ചുവടുകളും അര്‍ജന്റീനിയന്‍ നിശാജീവിതത്തിന്റെയും ഭാഗമാണ്….അര്‍ജന്റീനിയന്‍ സംഗീത സമഷ്ഠിയായ ‘ലെസ് ലുതിയാസ്’ 1970 കളില്‍ ബ്രസീലില്‍ തരംഗം സൃഷ്ട്ടിക്കുകയും, അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്തിരുന്നു…
കായികപരമായി ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ എന്നും വൈകാരികതയുടെ വേലിയേറ്റങ്ങള്‍ സൃഷ്ട്ടിക്കാറുണ്ട്…. ബാസ്ക്കറ്റ് ബോളില്‍ അര്‍ജന്‍ന്റീനക്കും വോളിബോളില്‍ ബ്രസീലിനും അപ്രമാദ്യത്വമുള്ള ടീമുകളുണ്ടെങ്കിലും, പരസ്പരം ഉള്ള പോരാട്ടങ്ങള്‍ എന്നും യുദ്ധസമാനമാണ്….
ഫുട്ബോളിലേക്ക് വരാം…. സെലസാവോ ഫുട്ബോളിലെ എക്കാലത്തേയും അപ്രമാദ്യത്വം കാത്തു സുക്ഷിക്കുന്നവരാണ്…ലോകകപ്പിനായുള്ള പോരാട്ടങ്ങളില്‍ അവര്‍ വ്യക്ത്വാമായ ആധ്യപത്യത്തോടെ മുന്നില്‍ നില്‍ക്കുന്നു… എന്നാല്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന് സമാനമായ കോപ്പ ലിബര്‍ട്ടഡോറസില്‍ അര്‍ജന്‍ന്റീനയില്‍ നിന്നുള്ള ടീമുകള്‍ക്കാണ് പ്രാമണ്യം…
ഈ പരസ്പര വൈരത്തിനിടയിലും ജോസ് പോയില്‍ തുടങ്ങി, കാര്‍ലോസ് ടെവസ് വരെ ബ്രസീലിയന്‍ മണ്ണില്‍ അവരുടെ ക്ളബുകള്‍ക്കായി പോരാടി കൈയടി നേടിയിട്ടുണ്ട് …
ഒരിക്കലും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു ജനതയാണ് അര്‍ജന്‍ന്റീനയുടേത്…. തങ്ങളുടെ കളിക്കാര്‍ പരാജയമേറ്റുവാങ്ങുമ്പോള്‍ അവര്‍ അധിക്ഷേപവുമായി പലപ്പോഴും സ്വീകരിക്കുന്നത് പോലും , ആര്‍ക്ക് മുന്നിലും താഴാന്‍ ഇഷ്ട്ടപെടാത്ത അവരുടെ ചിന്താഗതിയാണ്…തങ്ങള്‍ മറ്റാരേകാളും ഉയര്‍ന്നവരെന്ന് കരുതുന്നവരാണ് അര്‍ജന്‍റെീനയന്‍ ജനത…
ബ്രസീലില്‍ നിന്നുള്ള ടീമുകള്‍ വരുമ്പോള്‍ ” കുരങ്ങന്‍മാര്‍ എത്തിയിരിക്കുന്നു” എന്നര്‍ത്ഥത്തിലുള്ള തലകെട്ടുകള്‍ നല്‍കിയാണ് അവിടെത്തെ വര്‍ത്തമാനപത്രങ്ങള്‍ സ്വീകരിച്ചിരുന്നത്…പക്ഷേ തങ്ങളുടെ ഫുട്ബോള്‍ ടീമിനായി ഇത്ര ആര്‍പ്പുവിളികളുയര്‍ത്തുന്ന ഒരു ജനതയില്ല…. തങ്ങളുടെ ടീമിനെ അതിരറ്റ് സ്നേഹിക്കുന്നത് കൊണ്ടാണ് സ്വന്തം ടീമിന്റെ തോല്‍വി പോലും സഹിക്കാനാകാതെ അവരെ അധിക്ഷേപിക്കുന്ന രീതിയില്‍ അവരെത്തുന്നത്.
ബ്രസീല്‍ ജനത തങ്ങളുടെ ഫുട്ബോളിനെ എന്നും സ്നേഹിക്കുന്നു…എങ്കിലും അവരത്ര വൈകാരികതയില്‍ സ്വയം മറക്കുന്നവരല്ല അവര്‍…..സ്വന്തം ടീമിന്റെ തെറ്റു കുറ്റങ്ങളെ അവരെപ്പോഴും വിമര്‍ശനതയോടെ നേരിടും… ജര്‍മ്മനിയോട് 7-1 ന് തോറ്റ കളിയില്‍ അവര്‍ കരഞ്ഞിരിക്കാം… തന്റെ കൈയില്‍ ഇരുന്ന ലോകകപ്പ് മാതൃക ജര്‍മ്മന്‍ ആരാധകര്‍ക്ക് നല്‍കിയ ക്ളോവിസ് ഫെര്‍ണാണ്ടസിനെ ഓര്‍മ്മയില്ലേ? അവരുടെ വേദന അതിലൊതുങ്ങുകയാണ്…
സാമൂഹിക ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ച് അമിതമായി പ്രതികരിക്കുന്നവരുണ്ടാകാം… പക്ഷേ അത്തരകാര്‍ അനതിസാധരണമാണ്… ബാര്‍ബോസയോട് ബ്രസീലിയന്‍ ജനത എന്ത് കൊണ്ട് ഇത്ര ക്രൂരമായി പെരുമാറി എന്നതദ്ഭുതമാണ്… അര്‍ജന്റീനക്കാരാണെങ്കില്‍ അത് സ്വാഭാവികമാണ്.
ബ്രസീലിയന്‍ കളിക്കാര്‍ കൃത്യമായി തങ്ങളുടെ രാഷ്ട്രിയ ചിന്തകള്‍ ഉയര്‍ത്തി കാട്ടാത്തവരാണെങ്കില്‍ , ചെഗുവേരയുടെ നാട്ടിലെ കളിക്കാരില്‍ മിക്കവരും കൃത്യമായി രാഷ്ട്രിയ ചിന്താഗതികള്‍ തുറന്ന് പറയാറുണ്ട്…. മറഡോണക്കോ , മെസ്സിക്കോ എല്ലാം കൃത്യമായി രാഷ്ട്രിയ ചിന്താഗതികളുള്ളവരാണ്..
മെസ്സി,”ഗ്രാന്റ് മദേഴ്സ് ഓഫ് മെയ് പാര്‍ക്ക്” എന്ന മനുഷ്യാവകാശ സംഘടനൊക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതെല്ലാം ഈ രാഷ്ട്രിയ ചിന്തകള്‍ കാരണമാണ്.
വീണ്ടും ഫുട്ബോള്‍ വൈരത്തിലേക്ക് വരാം…അര്‍ജന്റീന 2014 ലോകകപ്പ് ജയിച്ചെങ്കില്‍ ബ്രസീലുകാര്‍ ഹൃദയം പൊട്ടി മരിച്ചേനേ എന്നെഴുതാറുണ്ട് പലരും…എന്നാല്‍ യഥാര്‍ത്ഥ്യം അകലെയാണ്…അര്‍ജന്റീന തോറ്റ് കാണാന്‍ ചിലര്‍ ജര്‍മ്മനിയെ സപ്പോര്‍ട്ട് ചെയ്തിരിക്കാം…പക്ഷേ മിക്കവര്‍ക്കും അതൊരു പ്രശ്നം ആയിരുന്നില്ല… അര്‍ജന്‍ന്റീന ജയിക്കട്ടെ എന്ന് ആഗ്രഹിച്ചവരുമുണ്ട്….പക്ഷേ അര്‍ജന്‍റെീനകാര്‍ക്കിടയില്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്.
അര്‍ജന്റീനയേക്കാള്‍ മെസ്സിയെ സ്നേഹിക്കുന്നവര്‍ ബ്രസീലിലുണ്ടെന്ന് കേട്ടിട്ടുണ്ട്…. സത്യമാണോയെന്നറിയില്ല…. പക്ഷേ അതിനുള്ള സാധ്യത ഏറെയാണ്… അവരെ സംബന്ധിച്ച് ഒരേ ഒരു പ്രശ്നമേയുള്ളൂ…
” പെലെയാണ് മറഡോണയെകാള്‍ മികച്ച ഫുട്ബോളര്‍”…
അവര്‍ക്ക് പെലെയാണ് എല്ലാം…. അയാളെകാള്‍ ഉയരത്തില്‍ മറ്റൊരു ഫുട്ബോള്‍ താരത്തെ അവര്‍ പ്രതിഷ്ഠിക്കാന്‍ സമ്മതിക്കില്ല…