in

ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ലാലു ഒഡീഷയിലേക്ക്

Lalruatthara left Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ക്ലബ്ബായ ഒഡീഷ എഫ്‌സി കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലാൽ‌റുത്താരയെ റാഞ്ചി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഈ യുവ ഡിഫെൻഡറിന് വളരെ ചെറിയ ഒരു ചെറിയ പങ്ക് മാത്രമേ വഹിക്കുവാൻ ഉണ്ടായിരുന്നുള്ളൂ, വെറും അഞ്ച് മത്സരങ്ങൾ മാത്രം ആണ് ആരാധകരുടെ സ്വന്തം ലാലുവിന് കളിക്കാൻ കഴിഞ്ഞത്.

2023-24 സീസണിന്റെ അവസാനം വരെ മൂന്ന് വർഷത്തെ ഡീലിൽ ആയിരിക്കും മഞ്ഞപ്പടയുടെ സ്വന്തം ലാലു ഒഡീഷയിലേക്ക് കൂടു മാറുന്നത്.

2017-18 സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ലാലു നടത്തിയ മിന്നുന്ന പ്രകടനം മറക്കുവാൻ ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും കഴിയില്ല. ആ ഒരൊറ്റ സീസണിലെ പ്രകടനം കൊണ്ട് ലാലു ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കവർന്നു.

ആ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 620 പാസുകളും 14 ഇന്റർസെപ്ഷനുകളും 59 ക്ലിയറൻസുകളും 22 ബ്ലോക്കുകളും അദ്ദേഹം നേടി. ഫുൾ ബാക്ക്, സെന്റർ ബാക്ക് എന്നിങ്ങനെ വൈവിധ്യമാർന്ന ഡിഫെൻസീവ് പൊസിഷനുകൾ കളിക്കാൻ കഴിയുന്ന താരമാണ് തന്നെന്ന് ലാലു അന്ന് തെളിയിച്ചു.

85 ടാക്കിളുകൾ ആ സീസണിൽ ലാലു നേടി – ഏതൊരു ഇന്ത്യൻ കളിക്കാരനും ഒരു സീസണിൽ നേടിയ ഏറ്റവും കൂടുതൽ ടാക്കിളുകളുടെ എണ്ണം ആയിരുന്നു അത്. അതിന് ഉള്ള അംഗീകാരം പോലെയാണ് ആ സീസണിൽ ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ആയി ലാലു മാറിയത്.

ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലാണ് ലാൽരുത്താര തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. മിസോറാമിനൊപ്പം അണ്ടർ 17 സുബ്രോതോ കപ്പ് നേടിയപ്പോഴായിരുന്നു അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. 2015 ൽ, ഒന്നിലധികം പ്രാദേശിക ക്ലബ്ബുകളുമായുള്ള ഡീൽ ലാലുവിന് ഉണ്ടായിരുന്നു.

ഐ-ലീഗ് ടീമായ ഐസ്വാൾ എഫ്‌സിയിൽ ചേർന്നു. ഒരു വർഷത്തിനുശേഷം, ഡെൽഹി ഡൈനാമോസ് ഒരു വായ്പാ കരാറിൽ ഒപ്പുവെച്ചു, എന്നാൽ പ്രതിരോധക്കാരൻ ഉടൻ തന്നെ വീണ്ടും ഐസ്വാളിലേക്ക് മടങ്ങി, അവരുടെ ഐ-ലീഗ് 2016-17 കിരീടം വിജയത്തിന്റെ ഭാഗമായി.

അടുത്ത വേനൽക്കാലത്ത് ആണ് കേരള ബ്ലാസ്റ്റേഴ്സ് ലാലുവിനെ വിളിക്കുന്നത് അതിനുമുമ്പ് ലാൽവത്താര രണ്ട് സീസണുകളിലായി 34 മത്സരങ്ങൾ കളിച്ചു. എന്നിരുന്നാലും, അതിനുശേഷം അദ്ദേഹത്തിന്റെ പ്രകടനം താഴേക്കിറങ്ങി, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാര്യമായി ഒന്നും ചെയ്യാൻ അദ്ദേഹത്തിനായില്ല.

2020-21 സീസണിൽ, ബ്ലാസ്റ്റേഴ്സിന്റെ പതിവ് പ്രതിരോധ ദുരിതങ്ങൾക്കിടയിലും അദ്ദേഹത്തെ അന്നത്തെ ഹെഡ് കോച്ച് കിബു വികുന അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. മോശം ഫോമിനോടും പരിക്കുകളോടും മല്ലിടുകയാണെങ്കിലും ആരാധകർക്ക് ലാലുവിനെ വിട്ടു കൊടുക്കാൻ മനസില്ല.

ബ്രസീലിന്റെയും അർജന്റീനയുടെയും വൈരത്തിന് പിന്നിലെ കഥ

ബ്ലാസ്റ്റേഴ്‌സിന് പുതിയ സെർബിയൻ പരിശീലകൻ