in

ബ്ലാസ്റ്റേഴ്‌സിന് പുതിയ സെർബിയൻ പരിശീലകൻ

Kerala Blasters set to sign Ivan Vukomanovic [Getty/Goal]

കിരീടം കൊണ്ട് ദരിദ്രർ ആണെങ്കിലും പരിശീലകരുടെ എണ്ണത്തിൽ സമ്പന്നമായ ടീമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം പരിശീലകരെ പരീക്ഷിച്ച ടീമും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഡേവിഡ് ജെയിംസു മുതൽ കിബു വിക്കൂന വരെ പലരും വന്നു പോയിട്ടും ആർക്കും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഹോട് സീറ്റിൽ അധിക കാലം ഇരിക്കുവാൻ കഴിഞ്ഞില്ല.

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) സീസണിന്റെ മുഖ്യ പരിശീലകനായി ഇവാൻ വുക്കോമാനോവിച്ചിനെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്ന് ഗോളിനോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട്.

നിരാശാജനകമായ 2020-21 സീസണിന്റെ അവസാനത്തിൽ ക്ലബ്ബുമായി പിരിഞ്ഞ കിബു വികുനയെ മാറ്റിയാണ് പുതിയ സെർബിയൻ പരിശീലകനെ നിയമിക്കുന്നത്.

43 കാരനായ വുക്കോമാനോവിച്ച് 2013-14 സീസണിൽ ബെൽജിയൻ ക്ലബ് സ്റ്റാൻഡേർഡ് ലീജിൽ അസിസ്റ്റന്റായി തന്റെ കോച്ചിംഗ് ജീവിതം ആരംഭിച്ചത്. അതിനുശേഷം സ്ലൊവാക് സൂപ്പർ ലിഗയിൽ സ്ലൊവാൻ ബ്രാറ്റിസ്ലാവയെ നിയന്ത്രിക്കുകയും സൈപ്രിയറ്റ് ഫസ്റ്റ് ഡിവിഷനിലെ അപ്പോളൻ ലിമാസ്സോളിന്റ ചുമതല വഹിക്കുകയും ചെയ്തു.

അപ്പോളോൺ ലിമാസ്സോൾ ക്ലബ്ബിൽ അദ്ദേഹത്തിന് വളരെ കുറച്ചു കാലം മാത്രമേ നിൽക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. വെറും നാല് മത്സരത്തിൽമാത്രം അവരെ പരിശീലിപ്പിച്ച സെർബിയൻ പരിശീലകന് ഒരു ജയം മാത്രം ആണ് നേടാൻ കഴിഞ്ഞത്.

ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ലാലു ഒഡീഷയിലേക്ക്

ഊണിലും ഉറക്കിലും ഫുട്ബോൾ എന്ന ചിന്തയുമായി നടക്കുന്ന ഒരു പരിശീലകൻ