in ,

ഊണിലും ഉറക്കിലും ഫുട്ബോൾ എന്ന ചിന്തയുമായി നടക്കുന്ന ഒരു പരിശീലകൻ

സിദ്ദിഖ് കല്ല്യാശ്ശേരി എന്ന ഫുട്ബോൾ പരിശീലകനെ നിങ്ങൾക്ക് ഏവർക്കും അറിയുമായിരിക്കും . എന്നാൽ ഒരു പ്രഫഷണൽ ഫുട്ബോൾ കളിക്കാരൻ ആകണമെന്ന സ്വപ്നവുമായി അതിന് വേണ്ടി കഷ്ടപ്പെട്ട ഒടുവിൽ നിർഭാഗ്യത്തിനും പരിക്കിനുമിടയിൽ തളച്ചിടേണ്ടി വന്ന സിദ്ദിഖിനെ എല്ലാവർക്കും അറിയണമെന്നില്ല.

SN COLLEGE ലെ സുവർണ്ണ കാലഘട്ടത്തിന്റെ പ്രതിരോധ താരമായി സിദ്ദിഖ് മാറിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും , ആത്മാർത്ഥതയും കൊണ്ട് മാത്രമാണ്.. ആ മികവ് അദ്ദേഹം കണ്ണൂർ യൂണിവേഴ്സിറ്റി ടീമിലും ആവർത്തിക്കുകയുണ്ടായി.. സെവൻസെന്ന മായാലോകത്തേക്ക് അവനെത്തിച്ചേരുന്നതും ഈ കാലയളവിലാണ്.

കോളേജ് പഠനത്തിന് ശേഷം പ്രഫഷണൽ ഫുട്ബോൾ കളിക്കാരൻ ആകണമെന്ന ചിന്തയിലെ ആദ്യ പടിയായാണ് കണ്ണൂരിലെ തന്നെ ഏറ്റവും മികച്ച ക്ളബായ കെലട്രോണിന് വേണ്ടി അവൻ സൈൻ ചെയ്തതും. അവൻ്റെ ആഗ്രഹം പോലെ തന്നെ ഓൾ ഇന്ത്യ ലെവൽ ടൂർണമെന്റിലെ മികച്ച പെർഫോമൻസ് അവനെ വിവ കേരള എന്ന പ്രഫഷണൽ ടീമിന്റെ കോച്ചായ ചാത്തുണ്ണി സാറിന്റെ ശ്രദ്ധയിൽ പെടുത്തി..

അവനെ കോച്ച് വിവ കേരളയിലേക്ക് ക്ഷണിച്ചു. ISL താരമായി മാറിയ DENSON DEVDAS ഉം അന്ന് അവൻ്റെ കൂടെ കണ്ണൂരിൽ നിന്ന് അവിടെ ഉണ്ടായിരുന്നു. എന്നാൽ നിർഭാഗ്യങ്ങളുടെ കടന്നു വരവ് ആ സമയത്തായിരുന്നു.. കെലട്രോൺ ടീം പിരിച്ചു വിട്ടു… വിവ കേരളയിലേക്ക് സൈൻ ചെയ്യാൻ NOC ക്ക് വേണ്ടി അവൻ മുട്ടാത്ത വാതിലുകളില്ല..

ഒടുവിൽ NOC കിട്ടാതെ തളർന്ന അവനെ കോച്ച് ചാത്തുണ്ണി സാർ ആശ്വസിപ്പിച്ചു.. അടുത്ത വർഷം നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞു തിരിച്ചയച്ചു. വിവ കേരള, കെലട്രോൺ , യൂണിവേഴ്സിറ്റി ഈ ലേബിൾ സിദ്ദിഖിനെ സെവൻസ് ലോകത്ത് അറിയപ്പെടുന്ന താരമായി മാറ്റിയിരുന്നു.. അടുത്ത വർഷത്തെ സൈനിംഗ് സമയത്തിനായി കാത്തിരുന്ന സിദ്ദിഖിന് പ്രതീക്ഷിച്ചപോലെ തന്നെ ചാത്തുണ്ണി സാറിന്റെ വിളി വന്നു എന്നാൽ പരിക്ക് വില്ലനായി അവതരിച്ചു.

സെവൻസിനിടയിൽ നാഭിക്ക് ഏറ്റ പരിക്ക് അവനെ ഒരു പാട് കാലം മൈതാനത്ത് നിന്നും അകറ്റി നിർത്തി.. തൻെറ സ്വപ്നങ്ങൾ വാടിപോകുമെന്ന ചിന്ത അവനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.. ഒരു ജോലി സമ്പാദിക്കണം എന്ന ചിന്തയിൽ അവൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കായിക അദ്ധ്യാപക പഠനത്തിനായി ചേർന്നു. എന്നാൽ ഫുട്ബോളിനെ നെഞ്ചോട് ചേർത്ത് നടക്കുന്ന കുറച്ച് പേർ അവിടെയും ഉണ്ടായിരുന്നു.. ജെറോം, മനോഹരൻ, രഞ്ജിത്ത്…. സിദ്ദിഖിനെ പോലെ തന്നെ വന്നവർ .. അവർ ചേർന്ന് സുജിത്ത് എന്ന കോച്ചിന് കീഴിൽ അവിടെ ഒരു ടീമുണ്ടാക്കി.. നിരവധി ടൂർണമെന്റുകളിൽ കപ്പ് നേടുകയും , കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രത്തിൽ ആദ്യമായി ആ ഫിസിക്കൽ എഡ്യൂക്കേഷൻ ടീം സെമിയിൽ എത്തുകയും ചെയ്തു..

മികച്ച പ്രകടനം നടത്തിയ നാല് പേരാണ് ആ വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പഠന ശേഷം നാട്ടിലേക്ക് തിരിച്ചു വന്ന സിദ്ദിഖ് സ്പിരിറ്റഡ് ക്ളബിനായി കരാർ ഒപ്പിട്ടു.. 23 വർഷത്തിന് ശേഷം സ്പിരിറ്റ് ചാമ്പ്യൻസ് ആയത് ആ വർഷമാണ് അതിൽ സിദ്ദിഖിന്റെ പങ്ക് വളരെ വലുതാണ്… മികച്ച ഫോമിൽ കളിക്കുന്ന സിദ്ദിഖിന്റെ സ്വപ്നങ്ങൾക്ക് ചിറക് വിടർത്തി കൊണ്ട് ജൂനിയർ നാഷണൽ ക്യാമ്പ് സെലക്ഷനിലേക്കും , സന്തോഷ് ട്രോഫി ക്യാമ്പിലേക്കും വിളി വന്നു..

എന്നാൽ പ്രതിഭാ ധാരാളിത്തം അവൻ്റെ കഴിവിന് മുന്നിൽ തടസ്സമായി വന്നു.. ആ സമയത്താണ് അവന് പോലീസിൽ ജോലി ലഭിക്കുന്നത്.. ട്രെയിനിംഗ് ഒക്കെ കഴിഞ്ഞു പോലീസ്കാരനായിട്ടും ഫുട്ബോൾ വിടാൻ അവൻ ഒരുക്കമല്ലായിരുന്നു
ആ പരിശ്രമത്തിന്റെ ഫലമായി കേരള പോലീസ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2012 ൽ പോലീസിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന ഓൾ ഇന്ത്യ പോലീസ് മീറ്റിൽ കേരളത്തിന് വേണ്ടി ഐഎം വിജയൻ അടങ്ങുന്ന ടീമിലെ പ്രതിരോധ നിരയിലെ താരമായി സിദ്ദിഖും.. ഇരുപത്തി രണ്ട് വർഷങ്ങൾക്ക് ശേഷം ആ ട്രോഫി കേരളത്തിലേക്ക്… ഡിപ്പാർട്ട്മെന്റ് ജോലി ലഭിച്ച കളിക്കാരുടെ സ്ഥിരം ശൈലിയിൽ തന്നെ സിദ്ദിഖും ജീവിതം നയിക്കാൻ തുടങ്ങി പ്രഫഷണൽ താരമാകാൻ കഴിവുള്ള അനേകം താരങ്ങളുണ്ട് കേരളത്തിൽ എന്നാൽ ഒരു ഡിപ്പാർട്ട്മെന്റ് ജോലിയോടെ ആ മോഹത്തിന് വിരാമമിട്ടവർ ആ വഴിയിൽ അവനും… എന്നാൽ ഫുട്ബോൾ ലോകത്ത് നിന്നും പടിയിറങ്ങാനൊന്നും അവൻ തയ്യാറായില്ല.. സെവൻസ് ലോകത്തെ വിസ്മയിപ്പിച്ച താരമായി അവൻ മാറിയിരുന്നു അതവൻ തുടർന്നു..

അവൻ കളിക്കാത്ത ടീമുകൾ കുറവാണ്.. സെലക്ടഡ്, റോവേർസ്, ആൾറൗണ്ടേർസ്, നളന്ദ, ഹണ്ടേർസ്, ടോപ് മോസ്റ്റ്, ബ്ളാക്ക് ആന്റ് വൈറ്റ്, ഫിറ്റ് വെൽ, മാവൂർ, അക്ബർ ട്രാവൽസ് അങ്ങനെ പോകുന്നു.. എന്നാൽ ഏറ്റവും കൂടുതൽ അവൻ ബൂട്ട് കെട്ടിയത് ഷൂട്ടേർസ് പടന്നക്ക് വേണ്ടിയാണ്.. 12 വർഷമാണ് ആ ക്ളബിന് വേണ്ടി കളിച്ചത്. ഊണിലും ഉറക്കിലും ഫുട്ബോൾ എന്ന ചിന്തയുമായി നടക്കുന്ന അവന് ആ മേഖലയെ വിട്ടു പോകാൻ കഴിയുമായിരുന്നില്ല അങ്ങനെ അവൻ കോച്ചിംഗ് കരിയർ ആരംഭിച്ചു.. ആദ്യ അവസരം ലഭിക്കുന്നത് സർ സെയ്ദ് കോളേജിനെ പരിശീലിപ്പിക്കാൻ ആയിരുന്നു.. ആ വർഷം തന്നെ ആ കോളേജിനെ ഇന്റർ കോളേജ് റണ്ണേഴ്സ് ആക്കാൻ സിദ്ദിഖിനായി..

അവൻ്റെ കഴിവ് തിരിച്ചറിഞ്ഞ SN COLLEGE അവനെ കോളേജിന്റെ പരിശീലകനായി ക്ഷണിച്ചു.. അതിൻെറ ഫലം അവർ അനുഭവിച്ച കാലമായിരുന്നു പിന്നെ കണ്ടത് ഇൻറർ കോളേജ് മത്സരത്തിൽ വിജയം കൂടാതെ…

1.ഇന്ത്യയിലെ തന്നെ കൂടുതൽ prize mony നൽകുന്ന ഇന്ത്യൻ express ട്രോഫി
2. Bassilous ട്രോഫി
3.കണ്ടംകുളത്തിൽ ട്രോഫി
4. All india ടൂർണമെന്റ് കാരുണ്യ,കോയമ്പത്തൂർ
5. NA David
6. Reliance Trophy

കെൽട്രോണിന് ശേഷം കണ്ണൂർ ലീഗിൽ തുടർച്ചയായി ചാമ്പ്യൻമാരാകുന്ന ടീമായി SN COLLEGE നെ മാറ്റിയെടുത്തു കൊണ്ട് മറ്റൊരു ചരിത്രം കുറിച്ചു സിദ്ദിഖ്..തുടർച്ചയായ ആറ് വർഷത്തിൽ അഞ്ച് തവണ ചാമ്പ്യൻസും ഒരു തവണ റണ്ണേഴ്സും ആക്കിയാണ് പരീശീലന കരിയറിൽ അദ്ദേഹം അത്ഭുതം കാണിച്ചത് . ഇന്ത്യൻ താരം സഹലിനെ പരിശീലിപ്പിച്ചത് ഈ കാലഘട്ടത്തിൽ ആയിരുന്നു. . SUB JUNIOR STATE TEAM , KANNUR UNIVERSITY TEAM, MSP MALAPPURAM I LEAUGE TEAM, SUB JUNIOR, JUNIOR , SENIOR DISTRICT TEAM അങ്ങനെ കോച്ചിംഗിൽ വിസ്മയം തീർക്കുകയാണ് ആ പോരാളി…!!!! തൻെറ സ്വപ്നങ്ങൾ മറ്റുള്ളവരിലൂടെ സഫലമാക്കാനുള്ള പോരാട്ടത്തിൽ ആശംസകൾ നേരാം നമ്മുക്കും ആ ഫുട്ബോൾ സ്നേഹിക്ക്.

ബ്ലാസ്റ്റേഴ്‌സിന് പുതിയ സെർബിയൻ പരിശീലകൻ

ഫുട്ബോൾ ലോകത്തെ വിശ്വാസ്യതയുടെ പേരാണ് Fabrizio Romano