in ,

ഫുട്ബോൾ ലോകത്തെ വിശ്വാസ്യതയുടെ പേരാണ് Fabrizio Romano

Fabrizio Romano [Getty /aaveshamclub]

ട്രാൻസ്ഫർ ജാലകത്തിൽ നമുക്ക് ഏറ്റവും വിശ്വസനീയമായ പേരാണ് Fabrizio Romano എന്ന ഇറ്റാലിയൻ മാധ്യമ പ്രവർത്തകന്റേതു. എന്തുകൊണ്ടാണ് അദ്ദേഹം ഇത്രയും പ്രശസ്തനായത്.
ഒറ്റ ഉത്തരമേയുള്ളൂ പുറത്തു വിടുന്ന Exclusive ന്യൂസുകൾ റിയാലിറ്റിയുടെ നീതി പുലർത്തുന്നവയായിരുന്നു.

ട്രാൻസ്ഫർ ജാലകത്തിൽ അറിയപ്പെട്ട പല മാധ്യമങ്ങളും ഉണ്ടെങ്കിലും റൊമാനോയുടെ ന്യൂസുകൾക്കാണ് ഏതൊരു ഫുട്ബോൾ പ്രേമിയും കാത്തിരിക്കുന്നത് കാരണം Fabrizio പറഞ്ഞു കഴിഞ്ഞാൽ അത് നടന്നുകഴിഞ്ഞു എന്നതു ഏതൊരു ഫുട്ബോൾ ആരാധകനും ഉറപ്പാണ്.

Fabrizio Romano [Getty /aaveshamclub]

1993 ഇറ്റലിയിൽ February 21 മറഡോണ പന്തു തട്ടി പ്രശസ്തമായ നാപ്പോളിയുടെ ഹോം ഗ്രൗണ്ടായ നേപ്പിൾസിൽ ആണ് അദ്ദേഹത്തിൻറെ ജനനം. Fabrizio തന്റെ മാധ്യമ പ്രവർത്തനം പത്തൊമ്പതാം വയസ്സിൽ സ്കൈ സ്പോർട്സ് ഇറ്റലിക്ക് വേണ്ടിയാണ് ആരംഭിച്ചത്. ബാർസലോണയുടെ ഇറ്റാലിയൻ ഇൻസൈഡ് ഏജൻറ് ആയിട്ടാണ് അദ്ദേഹം പ്രവർത്തിച്ചത്. ഗാഡിയൻ എന്ന ഓൺലൈൻ മാധ്യമത്തിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

#herewego എന്ന പ്രശസ്തമായ ടാഗ്‌ലൈൻ റൊമാനിയയുടെ മുഖമുദ്രയാണ്.ഫുട്ബോൾ ലോകത്ത് തന്നെ ഇന്നത്തെ ഏറ്റവും വിശ്വസനീയമായ സോഴ്സ് റൊമാനിയയുടെയാണ്. റൊമാനോ സിബിഎസ് സ്പോർട്സ് നു വേണ്ടിയും എഴുതാറുണ്ട് ,എസ് ഒ എസ് ഫാൻറ യുടെ ഫൗണ്ടർ കൂടിയായ റൊമാനൊ , ഫാന്റസി ഫുട്ബോൾ എന്നീ വെബ്സൈറ്റുകൾക്ക് 2014 ഇൽ ആരംഭിച്ചു മികച്ച അഭിപ്രായവുമായി മുന്നോട്ടു പൊയി കൊണ്ടിരിക്കുന്നു.

ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്ത്തിൽ ദി മിറർ, സൺ, മാർക്ക എന്നിങ്ങനെ പല പേരുകൾ കേൾക്കാം എങ്കിലും റൊമാനോയോളo വിശ്വസനീയത പലതിനും ഇല്ലെന്നാണ് വസ്തുത

ഇന്നും ഏതൊരു ഫുട്ബോൾ പ്രേമിയും ആവേശത്തോടെ ശ്രവിക്കാൻ കാതോർക്കുന്ന ന്യൂസ് Expert ആണ് ഫാബ്രിസിയൊ.അദ്ദേഹം പറഞ്ഞുകഴിഞ്ഞാൽ നടന്നുകഴിഞ്ഞു എന്നാണർത്ഥം കാതോർക്കാം Fabrizio Romano യുടെ ചൂടേറിയ ട്വീറ്റുകൾക്കായി.

ഊണിലും ഉറക്കിലും ഫുട്ബോൾ എന്ന ചിന്തയുമായി നടക്കുന്ന ഒരു പരിശീലകൻ

സ്പെയിൻ ന്റെ മുന്നേറ്റങ്ങളെ തടഞ്ഞു പോർച്ചുഗൽ