മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ ഉറുഗ്വായ് താരം എഡിസൺ കവാനിയെ ദേശീയ ടീമിൽ നിന്നും ഒഴിവാക്കി. ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഉള്ള മത്സരങ്ങളിൽ നിന്നാണ് താരത്തിന് ഒഴിവാക്കിയത് നേരത്തെ താരത്തിന് ടീമിൽ ഉൾപ്പെടുത്തിയത് ആയിരുന്നു.
- ക്രിസ്ത്യാനോയുടെ മെഡിക്കൽ പരിശോധന കഴിഞ്ഞു അടുത്ത മത്സരം കളിക്കും, കാത്തിരിക്കാൻ വയ്യ…
- 28 എവേ മത്സരങ്ങളിൽ തോൽവി അറിയാതെ ചെകുത്താൻമ്മാർ കുതിക്കുന്നു, സമ്പൂർണ്ണ വിശകലനം…
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
- ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച സ്പാനിഷ് സ്ട്രൈക്കർ നിസ്സാരനല്ല ഗോൾ മഴ പെയ്യിക്കാൻ കെൽപ്പുള്ളവനാണ്
പ്രീമിയർ ലീഗ് ചട്ടങ്ങൾ കാരണമാണ് താരത്തിനെ ദേശീയ ടീമിൽ നിന്നും ഒഴിവാക്കിയത്. പെറു, ബൊളീവിയ, ഇക്വഡോർ എന്നിവർക്കെതിരായ ഉറുഗ്വയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഉള്ള ടീമിൽ നിന്നുമാണ് താരത്തിനെ ഒഴിവാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് താരങ്ങൾ പോവുന്നത് വിലക്കിയിരുന്നു.
പ്രീമിയർ ലീഗിൽ നിലവിൽ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ പോയി താരങ്ങൾ തിരിച്ച് ബ്രിട്ടനിൽ എത്തുമ്പോൾ ഹോട്ടലിൽ 10 ദിവസം നിർബന്ധിത ക്വറന്റൈൻ പൂർത്തിയാക്കണം. ഈ വ്യവസ്ഥ പല താരങ്ങൾക്കും അസ്വീകാര്യമായിരുന്നു.
ആദ്യം താരാത്തെ മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപെടുത്തിയെങ്കിലും തുടർന്ന് ഉറുഗ്വ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ക്ലബ്ബിനു മേൽ രാജ്യ താൽപര്യങ്ങൾക്കു താരങ്ങൾ മുൻഗണന നൽകണമെന്ന ആരാധകരുടെ വളരെക്കാലമായി ഉയരുന്ന ആഗ്രഹങ്ങളിൽ ഒന്നാണ്.
എന്നാൽ അർജൻറീന താരങ്ങൾ ഈ വിഷയത്തിൽ വേറിട്ട് നിൽക്കുകയാണ് ക്ലബ്ബിൻറെ നിയന്ത്രണം ലംഘിച്ചുകൊണ്ട് ദേശീയ ടീമിന് കളിക്കുവാൻ പോകുമെന്ന് അർജൻറീന താരങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു.