in

ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച സ്പാനിഷ് സ്ട്രൈക്കർ നിസ്സാരനല്ല ഗോൾ മഴ പെയ്യിക്കാൻ കെൽപ്പുള്ളവനാണ്

Alvaro Vazquez in action for Espanyol vs Real Madrid in 2016.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും മികച്ച സൈനിങ് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് അൽവാരോ വാസ്ക്വസിനെ തങ്ങളുടെ ടീമിലേക്ക് എത്തിച്ചത്. സ്പാനിഷ് ലീഗിൽ കളിച്ചു തെളിഞ്ഞ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോളടി മേളം തന്നെ തീർക്കും. പക്ഷേ അതിന് കെട്ടുറപ്പുള്ള ഒരു മധ്യനിരയുടെ സേവനം ടീമിന് അനിവാര്യമാണ്.

മുൻപുള്ള ലീഗുകളിൽ അദ്ദേഹത്തിൻറെ ഗോളുകളുടെ എണ്ണത്തിൽ കുറവാണ് എന്ന മുൻവിധി വെച്ച് അദ്ദേഹത്തിന് വിലകുറച്ചു കാണുവാൻ നിൽക്കരുത്. കാരണം ലീഗുകളുടെടെ വ്യത്യാസം നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്. കരുത്തൻ താരങ്ങളും കരുത്തൻ ടീമുകളും അണിനിരക്കുന്ന ലീഗുകളിൽ ആണ് ഇദ്ദേഹം കളിച്ചു തെളിഞ്ഞിട്ടുള്ളത്.

Alvaro Vazquez in KBFC [IFTWC]

ഒരുപക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറും ഇദ്ദേഹം ആയിരിക്കാം. സ്പാനിഷ് ഫുട്ബോൾ ലീഗിൽ റയാൽ മാഡ്രിഡിന്റെ മിഡ്ഫീൽഡിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന ലൂക്കാ മോഡ്രിച്ച് എന്ന ഇതിഹാസത്തിനെ വരെ വെട്ടിച്ചു പന്തുമായി കടന്നുപോയ ചരിത്രമുണ്ട് ഈ സ്പാനിഷ് താരത്തിന്.

അദ്ദേഹത്തിലേക്ക് കൃത്യമായി പന്ത് എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരക്ക് കഴിഞ്ഞാൽ സ്കോറിംഗ് കാര്യത്തിൽ പിന്നെ ആരാധകർക്ക് നിരാശരാകേണ്ടി വരില്ല. കണക്കുകൾ എടുത്തു നോക്കുമ്പോൾ ഗോളുകളുടെ എണ്ണം കുറവായിരിക്കാം പക്ഷേ എതിരാളികളുടെ ഉള്ളിൽ ഭീതി വിതയ്ക്കുവാൻ അദ്ദേഹത്തിനുണ്ടായിരുന്ന ആ ഒരു പാടവം ഇന്ത്യൻ സൂപ്പർ ലീഗിൽ വൻ മുതൽക്കൂട്ടായി മാറും.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരക്ക് ഒരു ക്ലിനിക്കൽ ഫിനിഷറുടെ അഭാവം ഉണ്ടായിരുന്നു. ഇക്കുറി അത് തീരുകയാണ്. മുംബൈ സിറ്റി നേരത്തെതന്നെ നോട്ടമിട്ട താരമായിരുന്നു ഇദ്ദേഹം. മധ്യനിരക്ക് അദ്ദേഹത്തിൻറെ കാലുകളിൽ പന്തിനെ എത്തിക്കുവാൻ സാധിക്കുകയാണെങ്കിൽ പിന്നീട് എതിരാളികളുടെ ഗോൾവല നിറയും എന്നത് ഉറപ്പാണ്.

മറ്റൊരു സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ കാറ്റാലൻപട കച്ചകെട്ടിയിറങ്ങുന്നു…

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനിയെ ഒഴിവാക്കി