എല്ലാത്തവണയും ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിനുമുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം ആത്മവിശ്വാസത്തിൽ ആയിരിക്കും. എന്നാൽ ടൂർണമെൻറ് തുടങ്ങിക്കഴിഞ്ഞാൽ ആരാധകരുടെ പ്രതീക്ഷകൾക്ക് വിപരീതമായിരിക്കും നടക്കുന്ന സംഭവവികാസങ്ങൾ. ഏറെ കൊട്ടിഘോഷിച്ച താരങ്ങളിൽ പലരും കളിക്കളത്തിൽ നനഞ്ഞ പടക്കങ്ങൾ ആയി പോകുന്നത് ബ്ലാസ്റ്റേഴ്സിന്റെ. പതിവാണ്.
ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന താരങ്ങളെ പറ്റി നിറംപിടിപ്പിച്ച കഥകളും റൂമറുകളും ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും എല്ലാം ചേർന്ന് പ്രചരിപ്പിച്ചു കൊണ്ട് ആരാധകർക്കിടയിൽ ഒരു വല്ലാത്ത അമിത ആത്മവിശ്വാസം നിറക്കുന്നത് പതിവാണ്.

ആരാധകരുടെ ഈ അമിതമായ ആത്മവിശ്വാസം താരങ്ങളിലേക്ക് സമ്മർദ്ധമായി പരിവർത്തനം ചെയ്യപ്പെടുന്നതും നാം പലകുറി കണ്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ട് ഡയറക്ടറുടെ കൃത്യമായ ഇടപെടലുകൾ മൂലം പതിവിൽ നിന്ന് വിപരീതമായി ഇത്തവണ റൂമറുകൾക്ക് കുറച്ചു ശമനമുണ്ട്.
പ്രീ സീസണിലെ ആദ്യ മത്സരത്തിൽ കേരള ഫുട്ബോളിലെയും ഇന്ത്യൻ ഫുട്ബോളിന്റെയും നവ പ്രതീക്ഷയായ കേരള യുണൈറ്റഡ് എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് കേരളബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതോടെ ആരാധകരുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റിരുന്നു.
- പ്രതിസന്ധിയിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ കൈപിടിച്ചുയർത്താൻ ഒരു രക്ഷകൻ അവതരിക്കുന്നു
- കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത, കേരള ബ്ലാസ്റ്റേഴ്സ് ഇനി ടെലിഗ്രാമിലും
പ്രധാനതാരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത് എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് കേരള യുണൈറ്റഡ് ടീമിൻറെ പരിശീലകനായ ബിനോ ജോർജ്.
കൃത്യമായ കേളീ ശൈലി അവർ കളിക്കളത്തിൽ പരാജയപ്പെട്ട മത്സരത്തിലും പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിനെ എഴുതിത്തള്ളാൻ ഒരു ടീമിനും കഴിയുകയില്ല എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയാണ്. ഈ ടീം സെറ്റ് ആയിക്കഴിഞ്ഞാൽ ആരെയും ഭയപ്പെടുത്തുന്ന ഒരു ടീമായി മാറുമെന്ന് എതിരാളികളുടെ പരിശീലകന് പോലും ഉറപ്പാണ്.