in

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത, കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ടെലിഗ്രാമിലും

Kerala Blasters Fans [The Week]

മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത കൂടി. ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ടെലിഗ്രാമിൽ ഒഫിഷ്യൽ ചാനൽ തുടങ്ങി, കൂടാതെ ഇപ്പോൾ വെരിഫിക്കേഷൻ ബാഡ്ജും ലഭിച്ചിരിക്കുകയാണ്.

ചാനൽ ലിങ്ക്

ടെലിഗ്രാമിൽ ഇന്ത്യയിലെ തന്നെ ആദ്യ വെരിഫൈഡ് ബാഡ്ജ് ലഭിച്ച സ്പോർട്സ് ക്ലബ് ആണ് ബ്ലാസ്റ്റേഴ്‌സിന്റേത് നേരത്തേ കേരളാ ബ്ലാസ്റ്റേർസ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഗ്രൂപ്പിനും ചാനലിനും വെരിഫിക്കേഷൻ ബാഡ്ജ് ലഭിച്ചിരുന്നു.

Kerala Blasters Fans [The Week]

പൈറെറ്റഡ് കണ്ടന്റ് ലഭിക്കാൻ ഉപയോഗിക്കുന്ന ആപ്പ് എന്ന ചീത്തപ്പേര് പതുക്കെ മാറുകയാണ് ടെലിഗ്രാമിൽ, മുഖ്യധാരാ സ്പോർട്സ് ഗ്രൂപ്പുകളും ചാനലുകളും ഇപ്പോൾ ടെലിഗ്രാമിൽ വന്നുകൊണ്ടിരിക്കുന്നു.

ഒട്ടനവധി ഫീച്ചേഴ്സുള്ള ടെലിഗ്രാമിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോർട്സ് ഫാൻസ് ഗ്രൂപ്പായി മാറിയ മഞ്ഞപ്പടയ്ക്കൊപ്പം ഇപ്പോൾ ക്ലബ്ബും ടെലിഗ്രാമിൽ എത്തിയിരിക്കുകയാണ്.

തങ്ങളുടെ ആരാധകർക്കിടയിലേക്ക് ഇനി അതിവേഗത്തിൽ പരിധികളില്ലാതെ വീഡിയോകളും ചിത്രങ്ങളും മറ്റു ലേഖനങ്ങളും എത്തിക്കുവാൻ കേരളബ്ലാസ്റ്റേഴ്സ് ക്ലബ്ബിന് ഇനിമുതൽ സാധിക്കും.

സിറാജ് ആഘോഷിക്കപ്പെടുമ്പോൾ ശ്രീ ഒരു കണ്ണീരോർമ്മയാണ്, അഗ്രെഷൻ ആസ്വദിക്കാൻ നമ്മൾ ഇന്ന് പഠിച്ചിരിക്കുന്നു.

സച്ചിനോ കോഹ്ലിയോ ആരാണ് കേമൻ കാലഘട്ടത്തിലെ വ്യത്യാസങ്ങൾ കൂടി കണക്കാക്കുമ്പോൾ ഉത്തരം ഇങ്ങനെയാണ്