കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല.
എന്നാൽ യുണൈറ്റഡ് വേൾഡ് ഫുട്ബോൾ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിലും രക്ഷകർതൃത്വത്തിലും കേരളത്തിൽ ആരംഭിച്ച, കേരള യുണൈറ്റഡ് എഫ് സി അണിറയിൽ പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ തന്നെ കേരളത്തിൽ വളരെ വലിയ ഒരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചുകഴിഞ്ഞു.
ബ്രസീലിൽ നിന്നുള്ള യുവതാരത്തെ ഉൾപ്പെടെ നിരവധി മികച്ച താരങ്ങളെ അവർ ചാക്കിട്ടു കഴിഞ്ഞു എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുള്ള മറ്റൊരു പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ഗോകുലം കേരള എഫ്സിയെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ബിനോ ജോർജ് എന്ന പരിശീലകനോടൊപ്പം ആണ് ഇത്തവണ കേരള യുണൈറ്റഡ് എഫ്സി ഒരുങ്ങുന്നത്.
ഭ്രൂണാവസ്ഥയിൽ തന്നെ ഭാവിയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള ഒരു ക്ലബ്ബ് തന്നെയാണ് കേരള യുണൈറ്റഡ്. ആരംഭദശയിൽത്തന്നെ ഇത്രമാത്രം വിപ്ലവാത്മകമായി നീക്കങ്ങൾക്ക് തയ്യാറെടുത്ത ഒരു ക്ലബ്ബ് ഇന്ത്യയിൽ തന്നെ വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.
പുതിയ ഐഎസ്എൽ സീസണ് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായി കേരള യുണൈറ്റഡിന് എതിരെ 2 സൗഹൃദ മത്സരങ്ങൾ കളിക്കാൻ പോകുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ മാസം 20,27 തീയതികളിൽ ആകും മത്സരങ്ങൾ നടക്കുക. എന്നാൽ കളത്തിലിറങ്ങുന്നത് സീനിയർ ടീം ആണോ റിസർവ് ടീം ആണോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.