സ്വാതന്ത്ര്യദിന രാവിൽ കഴുകന്മാരെ വീഴ്ത്തി ബാംഗളൂരു വിജയ് പതാക വീശി. ഇന്ന് നടന്ന ഈഗിൾസിനെതിരായ മത്സരത്തിൽ ബംഗളൂരുവിന് വിജയിക്കുവാൻ കഴിഞ്ഞതോടെ എടികെ മോഹൻ ബഗാൻ ഉൾപ്പെടുന്ന ഡി ഗ്രൂപ്പിലേക്ക് ബ്ലൂസിന് കുതിക്കുവാൻ കഴിയും.
ഇരുടീമുകളും വളരെ നന്നായി കളിച്ച മത്സരത്തിൽ ജയേഷ് റാനെ നേടിയ ഒരു ഗോളിനാണ് ബംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിന് ഈഗിൾസിനെ കീഴ്പ്പെടുത്തിയത്. ആദ്യപകുതിയിൽ തന്നെ ഒരു ഗോൾ നേടാൻ കഴിഞ്ഞത് ബംഗളൂരുവിന്റെ വിജയത്തിൽ നിർണായകമായി.
പുതിയ പരിശീലകന്റെ കീഴിൽ അതിശക്തമായ ഒരു ടീമുമായാണ് ബംഗളൂരു എഫ്സി അണിനിരക്കുന്നത് എന്നതും ഇന്നത്തെ മത്സരം തെളിയിച്ചു. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ എതിരാളികൾക്ക് ശക്തമായ ഒരു മുന്നറിയിപ്പാണ് ഇന്നത്തെ പ്രകടനത്തിലൂടെ അവർ നൽകിയത്.
- ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരം സന്ദേശ് ജിങ്കൻ അല്ല
- കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് വേട്ടയ്ക്ക് ഇറങ്ങുന്നു…
ബാംഗ്ലൂർ എഫ് സി നേപ്പാളി ക്ലബ്ബായ ത്രിഭുവൻ ആർമിയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തകർത്തു കൊണ്ടായിരുന്നു യോഗ്യതാ മത്സരങ്ങൾക്ക് യോഗ്യത നേടിയത്. ഇന്നത്തെ മത്സരത്തിൽ കൂടി അവർക്ക് ജയിക്കാൻ കഴിഞ്ഞതോടുകൂടി അവർ ഗ്രൂപ്പ് റൗണ്ടിലേക്ക് മുന്നേറി.