നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിച്ച് നുനോയും പിള്ളേരും പ്രീമിയർ ലീഗ് തുടങ്ങി. ടോട്ടനം ഹാംസ്പഴ്സിനായി തന്റെ കരിയറിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ തന്നെ തോൽപ്പിച്ച് നുനോ സാന്റോ രാജകീയമായി തന്നെ പ്രീമിയർലീഗിൽ അരങ്ങേറി.
55ആം മിനിറ്റിൽ ഏഷ്യൻ വൻകരയുടെ അഭിമാനമായ ടോട്ടനം വിങ്ങർ സോൺ ആണ് സ്‌പഴ്‌സിനായി വിജയഗോൾ നേടിയത്. കളിയിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും ഒരു ഗോൾ കണ്ടെത്താൻ പെപ്പിന്റെ സംഘത്തിന് ആയില്ല.
തുടക്കം മുതൽ ഒടുക്കം വരെ ഒപ്പത്തിനൊപ്പം നിന്നാലും ഒരു കാര്യവുമില്ല ഗോൾ വീണില്ലെങ്കിൽ എന്ന പാഠം സിറ്റി പരിശീലകൻ വീണ്ടും മൻസിലാക്കി.
കൊമ്പൻ കളിക്കാരെ ടീമിലെത്തിച്ചത് കൊണ്ട് മാത്രം കാര്യമില്ല അവരെ എങ്ങനെ വിനിയോഗിക്കുന്നു, അവിടെയാണ് വിജയം നിർണയിക്കപ്പെടുന്നത്. അതിൽ നുനോ സാന്റോ എന്ന പരിശീലകൻ വിജയിച്ചു.
ആദ്യപകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ രണ്ടാം പകുതിയിൽ 55 മിനിറ്റിൽ കൊറിയൻ താരം നേടിയ ഗോളിൽ ടോട്ടനം മുന്നിലെത്തി. ഏകപക്ഷീയമായ ഒരു ഗോൾ മടക്കി അടിക്കാൻ സിറ്റി കിണഞ്ഞു ശ്രമിച്ചിട്ടും ടോട്ടനത്തിന്റെ പ്രതിരോധത്തിനു മുന്നിൽ അവർ വീണു പോയി.
22 ന് പ്രീമിയർലീഗിലെ അട്ടിമറി വീരന്മാരായ
വോൾവ്സ് നെതിരെയാണ് സ്പഴ്സിന്റെ അടുത്ത മത്സരം. 21 ന് നോർവിച് സിറ്റിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത എതിരാളികൾ.
ഫുൾ ടൈം, ടോട്ടൻഹാം ഹോട്സ്പർ – 1 മാഞ്ചസ്റ്റർ സിറ്റി – 0