തീരുമാനിച്ചുറപ്പിച്ചിറങ്ങിയാൽ മാഞ്ചസ്റ്ററിലെ ചെകുത്താൻമാരോളം വരില്ല വേറെ ഒരാളും ഇംഗ്ലണ്ടിൽ പകരം വീട്ടുവാനും, അരിഞ്ഞു വീഴ്ത്തുവാനും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം.
ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തു വിട്ടത്. അക്ഷരാർഥത്തിൽ ഓലയുടെ ചെകുത്താൻമാർ ലീഡ്സിന്റെ കഴുത്തറുത്ത് ചോര കുടിച്ചു എന്ന് പറയുന്നതാകും ശരി.
യുണൈറ്റഡിന് വേണ്ടി പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിലൂടെ 30 ആം മിനിറ്റിൽ യുണൈറ്റഡ് ഗോളടി തുടങ്ങിയപ്പോൾ അയ്ലിംഗിലൂടെ (48′ ) സമനില ഗോൾ നേടിയ അവർ ആശ്വസിച്ചു നിക്കുമ്പോൾ യുണൈറ്റഡ് വീണ്ടും കടന്നാക്രമണം തുടങ്ങി.
യുണൈറ്റഡിനെ രണ്ട് മിഡ്ഫീൽഡ് ജനറൽമാരും കളം നിറഞ്ഞു കളിച്ചു. ബ്രൂണോ ഫെർണാണ്ടസ് മൂന്നു ഗോളുകളുമായി തിളങ്ങിയപ്പോൾ ഫ്രഞ്ച് താരം പോൾ പോഗ്ബ 4 അസ്സിസ്റ്റുമായും കളം നിറഞ്ഞു കളിച്ചു. വരാനിരിക്കുന്ന മത്സരങ്ങളിലെ തൊഴിലാളികൾക്കുള്ള ഒരു കടുത്ത സൂചനയും മുന്നറിയിപ്പും ഒക്കെയാണ് ചെകുത്താന്മാരുടെ ഈ പ്രകടനം.
⏰️ ഫുൾ ടൈം
മാൻ. യുണൈറ്റഡ് – 5️⃣
⚽ ബ്രൂണോ 30′,54′,60′
⚽ ഗ്രീൻവുഡ് 52′
⚽ ഫ്രഡ് 68′
ലീഡ്‌സ് – 1️⃣
⚽ അയ്ലിംഗ് 48′