ആവേശം ക്ലബ്ബ് ഫാൻ സോൺ റിപ്പോർട്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആധിപത്യം തുടങ്ങിയ സീസൺ മാത്രമല്ല അധികമാരും ചർച്ച ചെയ്യാത്ത സീസൺ കൂടിയാണിത് വിങ്ങർ പൊസിഷനിൽ കളിച്ചിരുന്ന റൊണാൾഡോ 53 മത്സരങ്ങളിൽ നിന്നും 23 ഗോളുകളും 22 അസിസ്റ്റും നേടി.

ഈ സീസണിൽ പ്രീമിയർ ലീഗിൽ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതും റൊണാൾഡോ തന്നെ (17 ഗോളുകൾ) യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി. അന്ന് 21 വയസ്സായിരുന്നു റൊണാൾഡോ സ്വന്തമാക്കിയത് 5 ഇൻഡിവിജ്വൽ നേട്ടങ്ങളായിരുന്നു .
പ്രീമിയർ ലീഗ് പ്ലയർ ഓഫ് ദ ഇയർ
പ്രീമിയർ ലീഗ് യങ്ങ് പ്ലയർ ഓഫ് ദ ഇയർ
FWA പ്ലയർ ഓഫ് ദ ഇയർ
PFA പ്ലെയേഴ്സ് പ്ലയർ ഓഫ് ദ ഇയർ
PFA ഫാൻസ് പ്ലയർ ഓഫ് ദി ഇയർ

കൂടാതെ പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയറിലും ഇടം നേടി പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയ മറ്റൊരു താരം ഇതുവരെ ഉണ്ടായിട്ടില്ല
ഈ സീസണിനെ കുറിച്ച് അധികമാരും ചർച്ച ചെയ്യുന്നത് കാണാറില്ല..കാരണം ഈ സീസണിന് ശേഷം മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ ചാർത്തിയ ബെഞ്ച്മാർക്ക് അത്രയ്ക്കും മുകളിലാണ്