in ,

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരം സന്ദേശ് ജിങ്കൻ അല്ല

Sandesh jhingan [TOI]

ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന സാധാരണ ഫുട്ബോൾ പ്രേമികൾക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട്. നിലവിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ ആണെന്ന്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ചണ്ഡീഗഡിൽ നിന്നും ആരും അറിയപ്പെടാത്ത ഒരു താരമായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ താരത്തിനെ ഇന്ന് ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ ആക്കി വളർത്തിയെടുത്തതിൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനും അതിനു ശക്തമായ ആരാധകർ വൃന്ദത്തിനുമുള്ള പങ്കിനെ എഴുതിത്തള്ളാൻ കഴിയില്ല.

sandesh jhingan kbfc [sports kreeda]

അത്രയധികം പിന്തുണ അവർ അദ്ദേഹത്തിന് നൽകിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ശക്തമായ ആരാധകരുടെ സഹായത്തോടുകൂടിയും ക്ലബ്ബിൻറെ അകമഴിഞ്ഞ പിന്തുണയോടുകൂടിയും ആയിരുന്നു ജിങ്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങിയത്.

കളി മികവിനൊപ്പം തൻറെ മാർക്കറ്റ് വാല്യു ഉയരുന്നതിന് ഈയൊരു ക്രൗഡ് പുള്ളർ കപ്പാസിറ്റി അദ്ദേഹത്തെ സഹായിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വിദേശത്ത് പോലും നൽകുന്ന സ്വീകരണം കൊണ്ട് അദ്ദേഹം വളരെ വേഗം തന്നെ ഒരു ഐക്കൺ താരമായി വളർന്നു.

നിലവിൽ ക്രൊയേഷ്യൻ ക്ലബ്ബായ HNX സിബെനിക്കുമായി ധാരണയിലായ ജിങ്കന്റെ മാർക്കറ്റ് വാല്യു 20.83 ദശലക്ഷം ഇന്ത്യൻ രൂപയാണ്. ഇന്ത്യയിൽ ഏറ്റവുമധികം വില പിടിപ്പ് ഉള്ള താരം ജിങ്കൻ ആണെന്ന് പൊതുവായ ഒരു ധാരണ ഉള്ളപ്പോഴും, യഥാർത്ഥത്തിൽ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ താരം ATK മോഹൻ ബഗാന്റെ ഗോൾകീപ്പർ ആയ അമരീന്ദർ സിംഗ് ആണ്

Amarinder [Goa]

അദ്ദേഹത്തിൻറെ മുൻ ക്ലബായ മുംബൈ സിറ്റി എഫ് സിയെ പല നിർണായക തോൽവികളിൽ നിന്നും രക്ഷിച്ചത് ഇദ്ദേഹത്തിൻറെ ക്രോസ് ബാറിനു കീഴിലെ അത്യുജ്ജല പ്രകടനങ്ങൾ ആയിരുന്നു. 22.91 ദശലക്ഷം ഇന്ത്യൻ രൂപയാണ് ഇദ്ദേഹത്തിൻറെ മാർക്കറ്റ് വാല്യൂ.

ബ്ലാസ്റ്റേഴ്സിനെ ഇതുവരെയുണ്ടായിരുന്ന പിഴവ് പരിഹരിക്കാൻ കരോളിൻസിന്റെ പൂഴിക്കടകൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളർ ചക്രവർത്തി പദത്തിലേക്കുള്ള കാൽവെപ്പ് ആരംഭിച്ചത് ഈ ഒരു സീസൺ മുതൽ ആയിരുന്നു