ആവേശം ക്ലബ്ബ് ഫാൻ സോൺ റിപ്പോർട്ട്, പോയവർഷം ഏറ്റവും കൂടുതൽ ഫോറിൻ റൂമറുകൾ വന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പേരിൽ തന്നെ ആയിരുന്നു. ഏകദേശ കണക്കെടുത്താൽ തന്നെ ഇത് അന്പത്തിന് പുറത്ത് വരും. മാർക്കസ് പോലെയുള്ള മാധ്യമ പ്രവർത്തകരാണ് പല അപ്ഡേറ്റുകളും ആരാധകർക്ക് നൽകി കൊണ്ടിരുന്നത്.
ചില യൂട്യൂബ് ഇൻസ്റ്റാഗ്രാം പേജുകൾ പണത്തിനും ഫോളോവെർസ് കൂട്ടാനും പടച്ചുവിട്ട ഒരുകൂട്ടം റൂമറുകൾ വേറെയും.ഇവയെല്ലാം നമ്മളെ പലവിധത്തിൽ ബാധിച്ചിട്ടുണ്ട്…
ഇത്തരം വാർത്തകൾ മാർക്കസ് പോലെയുള്ളവർ പുറത്തുവിടുന്നതോടുകൂടി ബ്ലാസ്റ്റേഴ്‌സ് നോക്കി വച്ച പലതരങ്ങളെയും മറ്റു ISL ക്ലബ്ബുകൾ കൊത്തികൊണ്ട് പോകുന്നുണ്ട്.
ആരാധകരെ തെറ്റിദ്ധരിപ്പിച്ച് അമിത പ്രതീക്ഷ ഉണ്ടാക്കുന്നതിൽ റൂമർ യൂട്യൂബ് ചാനലുകളുടെ പങ്ക് വളരെ വലുതാണ്.
ഇക്കരണത്താൽ പലപ്പോളും ബ്ലാസ്റ്റേഴ്‌സിന് സെക്കന്റ്, തേർഡ് ഓപ്ഷൻ താരങ്ങളെ സൈൻ ചെയ്യേണ്ടിവന്നിരുന്നു. ഇത് കൊമ്പന്മാരുടെ പെർഫോമിൻസിനെയും ബാധിച്ചു.
എന്നാൽ ഈ വർഷം SD ഒരു സ്മാർട്ട് മൂവ് തന്നെയാണ്
നടത്തിയിരിക്കുന്നത്. നില വിൽ കേരള ബ്ലാസ്റ്റർസിന്റെ അപ്ഡേറ്റുകൾ മാർക്കസിനു പോലും ലഭിക്കാത്ത അവസ്ഥയാണ്. അപ്രതീക്ഷിത സൈനിങ്ങുകൾക്ക് പുറമെ നമ്മൾ ഉദ്ദേശിക്കുന്ന താരങ്ങളെ തന്നെ നമുക്ക് സ്വന്തമാക്കാനും കഴിഞ്ഞു.