ശരീരത്തിനു ക്ഷതം വന്നു പോയാലും തളരാത്ത മനസ്സും സിരകളിൽ കായിക ലഹരിയുടെ ഊർജ്ജവും നിറച്ച പോരാടുന്ന മനസ്സുകൊണ്ട് മരിക്കാത്ത തളരാത്ത പോരാളികളുടെ പോരാട്ടം ആണ് ഓരോ പാരാ ഒളിമ്പിക്‌സിലും നമ്മൾ കാണുന്നത്.
ശരീരത്തിന് ക്ഷതമോ അംഗഭംഗംവന്നമോ വന്നവർക്ക് വേണ്ടിയുള്ള ഒളിമ്പിക്സ് ടൂർണമെൻറ് ആണ് പാര ഒളിമ്പിക്സ്. പലപ്പോഴും വളരെ വീറും വാശിയും ഏറിയ പോരാട്ടം നമുക്ക് ഈ പോരാട്ടം ഇതിൽ കാണുവാൻ കഴിയാറുണ്ട്.
സാധാരണ ഒളിമ്പിക്സ് ടൂർണ്ണമെന്റ് കളിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ഇന്ത്യ പിന്നാക്കം പോകുമ്പോൾ പാര ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിച്ച മാരിയപ്പൻ തങ്കവേലുവിനെ പോലെയുള്ള നിരവധി താരങ്ങൾക്ക് ഭാരതം ജന്മം നൽകിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ സമാന്തര ഒളിമ്പിക് ടൂർണ്ണമെൻറ് ഇന്ത്യയിൽ കാഴ്ചക്കാർക്ക് അധികം പഞ്ഞമൊന്നുമില്ല. ഇന്ത്യയിലെ പാര ഒളിമ്പിക്സ് ടൂർണ്ണമെൻറ് സംപ്രേഷണാവകാശം യൂറോ സ്പോർട്സ് ഏറ്റെടുത്തിരിക്കുകയാണ്.
ഡിസ്കവറി പ്ലസ് ആപ്ലിക്കേഷനിൽ യൂറോ സ്പോർട്സ് ലൈവ് ഫീഡിലും വിവരങ്ങൾ ലഭിക്കും.