2013ൽ ആണ് ക്ലബ്ബുകൾ നഷ്ത്തിലേക്ക് പോകാതിരിക്കാൻ വേണ്ടി ലാലിഗ വരുമാനത്തിന്റെ 70%ൽ കൂടുതൽ സാലറി കൊടുക്കാൻ ക്ലബ്ബകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം കൊണ്ട് വരുന്നത്.ഇത്രയും നാൾ ഇതേ നിയമം ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ബാഴ്സിലോന എന്ന ക്ലബ് നെയ്മർ പോയതിനു ശേഷം വൻ തുക ചിലഴിച് വൻ സാലറി കൊടുത്തു പല കളിക്കാരെയും വാങ്ങി കൂട്ടി.
പലർക്കും അർഹിക്കുന്നതിനേക്കാൾ 2-3മടങ്ങ് സാലറി.2020-21ൽ കോവിഡ് മൂലവും സ്റ്റേഡിയത്തിൽ ആളുകൾ വരാത്തത് മൂലവും മുൻ ബോർഡിന്റെ ചെയ്തികൾ മൂലവും ക്ലബ് 487മില്യൺ യുറോ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി എന്ന് ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചു. അതൊടെ സാലറി ക്യാപ് ബാഴ്സ റയൽ പോലുള്ള ക്ലബ്ബ്കളെ ബാധിച്ചു.റയൽ റാമോസ് വരാണെ പോലുള്ള കളിക്കാരെ വിറ്റും കുറച്ച് കളിക്കാരെ ലോൺ ചെയ്തും ഇത് പരിഹരിച്ചു.
എന്നാൽ ബാഴ്‌സയ്ക്ക് കളിക്കാരെ വിൽക്കൽ സാധിച്ചില്ല. കരണം കളിക്കാരെ വിൽക്കണം എങ്കിൽ വാങ്ങുന്ന ക്ലബ് വിൽക്കുന്ന ക്ലബ് മാത്രം അല്ല കളിക്കാരൻ കൂടി സമ്മതിക്കണം.. ബാഴ്സയിൽ കിട്ടുന്ന സാലറിയുടെ അടുത്ത് പോലും മറ്റൊരു ക്ലബ്ബും ഓഫർ ചെയ്യാത്ത സാഹചര്യത്തിൽ കളിക്കാരുടെ വില്പന ഭലപ്രദമായി നടന്നില്ല.അതിനാൽ തന്നെ കഴിഞ്ഞ 1-2മാസങ്ങൾ ആയി സാലറി കുറയ്ക്കാൻ കളിക്കാരോട് അഭ്യർത്ഥിക്കുക മാത്രമായിരുന്നു ബാഴ്‌സയ്ക്ക് വഴി.
ലയണൽ മെസ്സി 50%സാലറി കുറച്ചു പുതിയ കോൺട്രാക്ടിനു തയാറായി. പക്ഷേ കോപ്പ അമേരിക്ക കഴിഞ്ഞേ എഗ്രിമെന്റ് ഉള്ളു എന്ന് മെസി പറഞ്ഞിരുന്നു. ഗെരാഡ് പികെ മാത്രമാണ് ബാക്കി ഉള്ള കളിക്കാരിൽ സാലറി കുറയ്ക്കാൻ മുന്നോട്ട് വന്നത്.. അതിനാൽ തന്നെ ബാഴ്‌സയെ ഇത് വൻ പ്രതിസന്ധിയിൽ ആഴ്ത്തി.
ആകെ ജൂനിയർ ഫിർപ്പോയെ വിൽക്കാനും ട്രിങ്കാവോയെ ലോണിൽ അയക്കാനും മാത്രമേ ബാഴ്‌സയ്ക്ക് ആയുള്ളൂ.മെസ്സിയെ ബാഴ്സയിൽ നിർത്തുക എന്നത് കൈവിടുന്ന സാഹചര്യം എത്തി.മെസ്സി ഫ്രീ ആയി കളിക്കാം എന്ന് പറഞ്ഞാലും (അത് സ്‌പെയ്‌നിലെ റൂൾ പ്രകാരം സാധ്യമല്ല )95%ൽ ആണ് സാലറി എത്തുക.70% സാലറി അപ്പോഴും അപ്രപ്യമായ ലക്ഷ്യം ആയി..
ഈ സാഹചര്യത്തിൽ മെസ്സി ലാലിഗയിൽ തുടരുന്നത് ലീഗിന്റെ പ്രൗഡി നിലനിർത്തുന്നതിനു അത്യാവശ്യം ആണ് എന്ന് പറഞ്ഞു ബാഴ്സ ലാളികയോട് സഹായം തേടി.. ഹവിയർ ടെബാസ് എന്ന ലാലിഗ പ്രസിഡന്റ് സഹായമായി 2.9ബില്യൻ യൂറോയുടെ CVC ഇൻവെസ്റ്റ്‌മെന്റ് പൊട്ടിച്ചു ഓരോ ക്ലബ്ബിനും വീതം വെയ്ക്കാം എന്ന് സമ്മതിച്ചു. ഈ ഡീൽ പ്രകാരം ബാഴ്‌സയ്ക്ക് 270മില്ല്യൻ യൂറോയും റയലിന് 261മില്യൺ യൂറോയും ലഭിക്കും. അത് വഴി ബാഴ്സ റയൽ ക്ലബ്ബുകൾക്ക് ട്രാൻസ്ഫർ നടത്തി സ്‌ക്വാഡ് മെച്ചപ്പെടുത്താൻ സാധിക്കും.. മെസ്സിയെ നിലനിർത്താനും ബാഴ്‌സയ്ക്ക് സാധിക്കും..
പിന്നെ എന്തുകൊണ്ടാണ് ബാഴ്സ ഇതിനു തയാറാകാതെ ഇരുന്നത്? CVC ഇൻവെസ്റ്റ്‌മെന്റ് എഗ്രി ചെയ്യുക ആണെങ്കിൽ അടുത്ത 50വർഷത്തേക്ക് ബാഴ്സയുടെ ടെലിവിഷൻ റൈറ്റ്സിനെ ബാധിക്കുന്ന ഒരു ഡീൽ കൂടി ബാഴ്സ സൈൻ ചെയ്യേണ്ടി വരും.. കുറച്ചു വർഷങ്ങൾക്ക് ശേഷം ഈ തുക മടക്കി നൽകണം എന്നിരിക്കെ 50വർഷത്തെ ടെലിവിഷൻ റൈറ്റ്സ് നെ ബാധിക്കുന്ന ഈ ഒരു ക്ലോസ് ക്ലബ്ബിനെ ബാധിക്കും എന്ന് ബാഴ്സ തിരിച്ചറിഞ്ഞു.
ബാഴ്‌സയ്ക്ക് വേണമെങ്കിൽ ക്ലബ്ബിനെ അപകടത്തിൽ ആക്കി എക്കാലത്തെയും മികച്ച താരത്തെ സംരക്ഷിക്കാം. പക്ഷേ എക്കാലത്തെയും മികച്ച കളിക്കാരനെയും കാൾ മുകളിൽ ആണ് ക്ലബ് എന്ന് ബാഴ്സ മാനേജ്മെന്റ് തീരുമാനിച്ചു. മെസ്സിയും ആ തീരുമാനത്തെ അംഗീകരിച്ചു.
NB: മെസ്സി PSG യിൽ ചേർന്നതിനു ശേഷവും 95%ആയി തന്നെ ബാഴ്സയുടെ സാലറി തുടരുകയാണ്. ഓഗസ്റ്റ് 13മുൻപ് അത് 70%ൽ താഴെ കൊണ്ടുവന്നില്ല എങ്കിൽ പുതിയ സൈനിങ് ആയ ഡീപേ, ആഗ്വേറോ ഒന്നും രെജിസ്റ്റർ ചെയ്യാൻ ബാഴ്‌സയ്ക്ക് സാധിക്കില്ല. ജനുവരി വരെ അവർ പുറത്ത് ഇരിക്കേണ്ടി വരും.