in

പാരീസിലെ ആദ്യ വാർത്താ സമ്മേളനത്തിൽ തന്നെ എന്തുകൊണ്ട് PSG തിരഞ്ഞെടുത്തു എന്ന് മെസ്സി സ്പഷ്ടമായി പറഞ്ഞു

Lionel Messi on his first press meet at PSG [Twiter]

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബ് പാരിസ് ജർമനിലേക്ക് എത്തിയ സൂപ്പർ താരം ലയണൽ മെസ്സി അദ്ദേഹത്തിൻറെ ആദ്യത്തെ വാർത്താ സമ്മേളനത്തിൽ തന്നെ ക്ലബ്ബിൽ തനിക്ക് ചെയ്യുവാനുള്ള കാര്യങ്ങളെക്കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ പറ്റിയും പ്രതീക്ഷകളെ കുറിച്ചുമെല്ലാം പങ്കുവച്ചു.

പാരീസിലെ മെസ്സിയുടെ ആദ്യ വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ താഴെ ചേർക്കുന്നു.

Lionel Messi on his first press meet at PSG [Twiter]

സർവ്വ പ്രഥമമായി മെസ്സി പറഞ്ഞത് പാരീസ് സെൻറ് ജർമൻ ക്ലബ്ബിൻറെ ദീർഘകാല സ്വപ്നങ്ങളിലെ കിട്ടാ കനിയായി ശേഷിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ്. ഒരു ചാംപ്യൻസ് ലീഗ് കിരീടം തനിക്ക് ഫ്രഞ്ച്‌ ക്ലബ്ബിന് നേടനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് ലയണൽ മെസ്സി പറഞ്ഞത് ഫ്രഞ്ച് ക്ലബ്ബിലെ സൂപ്പർതാരങ്ങളായ കെയ്‌ലിൻ എംബപ്പേയെയും നെയ്മർ ജൂനിയറെയും പറ്റിയാണ്. ഈ താരങ്ങൾക്കൊപ്പം പരിശീലനങ്ങൾ നടത്തുവാനും ഒരുമിച്ചു കളിക്കാനും വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്ന് മാധ്യമങ്ങളോട് ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം കളിക്കാൻ കഴിയുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണയും ആയി പിരിയുക എന്നത് വളരെ സങ്കടം ഉളവാക്കുന്ന കാര്യം ആയിരുന്നു എങ്കിലും ഇപ്പോൾ താൻ വളരെയധികം സന്തോഷവൻ ആണെന്ന് അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് പാരിസ് ജർമൻ ക്ലബ്ബ് തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിൻറെ ഉത്തരം വളരെ സ്പഷ്ടമായിരുന്നു. വളരെയധികം ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള ഒരു ടീം ആണ് ഇത്. അതിനൊപ്പം വളരെ മികച്ച താരങ്ങളും ഇവിടെയുണ്ട്. അതിനാലാണ് താൻ മറ്റൊന്നുമാലോചിക്കാതെ തിരഞ്ഞെടുത്തു എന്ന് ലയണൽ മെസ്സി പറഞ്ഞു.

ക്രൊയേഷ്യയിലേക്ക് പറക്കാൻ പോകുന്ന ജിങ്കന് മേലെ എ ടി കെയുടെ കരാർ കുരുക്കുകൾ മുറുകുന്നു

മെസ്സിയുടെ ട്രാൻസ്ഫറിന് പിന്നിൽ ബാഴ്സയുടെ ചില കളികൾ ആണ്