in

20 പ്രീമിയർ ലീഗിന്റെ പ്രൗഡിയുമായി ചെകുത്താൻമ്മാർ ഇന്ന് പുതു സീസണ് കച്ച മുറുക്കുന്നു

manchester unied 2021 wallpaper [Telegraph]

ഒലെ ഗുണ്ണാർ സോൾഷെയർക്കു മേൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ചെകുത്താൻപ്പട വരവായി കാൽപ്പന്തു കളിയുടെ വശ്യ സൗധര്യം ആവാഹിച്ച കാൽ പാദങ്ങളുമായി

സർ മാറ്റ്‌ ബുസ്ബിയും സർ അലക്സ് ഫെർഗുസനും കെട്ടി പടുത്തുയർത്തിയ ചുകപ്പൻ സാമ്രാജ്യത്തിൽ കിരീടത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല എന്ന ഉത്തമ ബോധ്യത്തോടു കൂടി ചെകുത്താൻമ്മാരുടെ യുവ കിങ്കരൻമ്മാർ ഓൾഡ് ട്രാഫൊർഡിൽ പന്തു തട്ടാൻ ഇറങ്ങുന്നു. ഗതകാലത്തിലെന്നോ നഷ്ടപ്പെട്ട ഇംഗ്ലീഷ് ഫുട്‍ബോളിലെ അപ്രമാദിത്യം തിരിച്ചു പിടിച്ചേ മതിയാകു മറ്റൊന്നിനും ഓർമകളിൽ അത്യല്ലസിക്കുന്ന ആരാധക വൃദ്ധങ്ങൾക്കു തൃപ്തി നൽകാനാകില്ല.

manchester unied 2021 wallpaper [Telegraph]

മുന്നേറ്റങ്ങൾക്ക് കൈ മോശം വന്ന ആക്രമണോല്സുകത തിരിച്ചു പിടിക്കാൻ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും പൊന്നും വിലക്ക് ഓൾഡ് ട്രാഫൊർഡിൽ എത്തിച്ച ജെയ്ഡൻ സാഞ്ചോക്കും പ്രതിരോധ പാളിച്ചകൾക്കു തടയണ കെട്ടാൻ റയൽ മാഡ്രിഡിന്റെ കുന്തമുനയായ റാഫേൽ വരനെക്കും കഴിയും എന്ന ഉത്തമ ബോധം ഒലെയെ പോലെ തന്നെ യുണൈറ്റഡ് ആരാധകർക്കും ഉണ്ട്.

ഏരിയൽ ബോളുകൾ കൈകാര്യം ചെയ്യുന്നതിൽ കഴിഞ്ഞ സീസണിൽ വരുത്തിയ പിഴവുകൾ നികത്താൻ ചെൽസി അണ്ടർ 23 ടീമിനെ പരിശീലിപ്പിച്ചു മികവ് തെളിയിച്ച സെറ്റ് പീസ് സ്പെഷ്യലിസ്റ് എറിക് റാംസയ്‌ക്കു കഴിയും എന്ന് നമ്മൾ എവെർട്ടനെതിരെ ഉള്ള പ്രീ സീസൺ മത്സരത്തിൽ സാഷ്യം വഹിച്ചതാണ്.

റൈറ്റ് വിങ്ങിൽ ആരോൺ വാൻ ബിസാക്കക്കു പകരക്കാരനെ ഇതുവരെ കണ്ടെത്തിയില്ല എന്നത് യുണൈറ്റഡ് ആരാധകർക്ക് തലവേദന സൃഷ്ടിക്കുന്നു എന്നുണ്ടെങ്കിലും ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അതിനു പരിഹാരം ആകുമെന്ന് കരുതാം. അറ്റാക്കിങ്ങിൽ ബിസാക്ക പിറകോട്ടു പോകുമെങ്കിലും ഡിഫെൻസ് കൈകാര്യം ചെയ്യാൻ മിടുക്കൻ ആണ്.

കുറെ കാലങ്ങളായി കീറാമുട്ടിയായി കിടക്കുന്ന ഡിഫെൻസിവ് മിഡ്ഫീൽഡറുടെ അഭാവം ഇത്തവണയും പരിഹരിക്കാൻ യുണൈറ്റഡിന് ആയിട്ടില്ല. പല പേരുകൾ ട്രാൻസ്ഫർ ജാലകത്തിൽ ഉയർന്നു കേട്ടെങ്കിലും ഒന്നും എങ്ങും എത്താതെ ഇപ്പോഴും കിടക്കുന്നു. സ്കോട്ടും ഫ്രഡും പോഗ്ബയും മാറ്റിച്ചും അണിനിരക്കുന്ന മിഡ്‌ഫീൽഡ് ശക്തമാണെങ്കിലും പ്രതിരോധ ധൗഥ്യത്തിലേക്ക് വരുമ്പോൾ ഏവരും പരാജയപ്പെടുന്ന കാഴ്ച ഹൃദയ ഭേദകമാണ്.

അപ്പോഴും ബ്രൂണോയും, മാർഷ്യലും , ഗ്രീൻവുഡും, ജെയിംസും, സാഞ്ചോയും, കവാനിയും , റാഷ്‌ഫോർഡും അണിനിരക്കുന്ന മുന്നേറ്റ നിര ഏതൊരു ഇംഗ്ലീഷ് പ്രതിരോധ പൂട്ടും പൊളിക്കാൻ പര്യാപ്തമാണ്.

ക്കഴിഞ്ഞ കുറെ വർഷങ്ങലായി top 4 പൊസിഷനിൽ എത്തുമെന്ന് മാത്രം പ്രവചിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിപ്പോൾ കിരീട പ്രതീക്ഷയുമായാണ് വരുന്നത്. ആരൊക്കെ വന്നാലും പോയാലും മാഞ്ഞാലും മറഞ്ഞാലും തന്റെ ക്ലബ്ബിനെ അവസാന ശ്വാസം വരെ ഇട നെഞ്ചോടു ചേർത്ത് വെക്കുന്ന ആരാധക കൂട്ടം തന്നെയാണ് ഇപ്പോഴും യുണൈറ്റഡിന്റെ ശക്തി. ഇംഗ്ലീഷ് പുൽമൈതങ്ങളെ ചൂട് പിടിപ്പിക്കാൻ ചെകുത്താൻ പടയും ഇന്ന് മുതൽ സുസഞ്ജമാണ്. കളി ഇനി കളത്തിലാണ്, കണക്കു കൂട്ടലുകൾക്കപ്പുറമുള്ള കളിമികവ് ഒരു ചെകുത്താൻ താരവും പുറത്തെടുക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണക്ക് മെസ്സി പോയതിനു പിന്നാലെ അടുത്ത തിരിച്ചടി

മാഞ്ചസ്റ്ററിലെ ചെകുത്താന്മാർ ലീഡ്സിന്റെ കഴുത്തറുത്ത് ചോര കുടിച്ചു