ബാഴ്സലോണക്കെതിരെ പുതിയ നീക്കവുമായി ആരാധകർ രംഗത്ത്. ലയണൽ മെസ്സി ബാഴ്‍സലോണ വിട്ട് പുറത്തു പോയപ്പോൾ പ്രതിഷേധ പ്രകടനവുമായി എത്തിയ ആരാധകർ ബാഴ്സലോണയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. പിന്നീട് ക്ലബ്ബിൻറെ ഓഹരിവിപണിയിലെ മൂല്യത്തിന്റെ കാര്യത്തിലും ശോഷണം സംഭവിച്ചു.
എന്നാൽ അടുത്ത ഒരു കടുത്ത തിരിച്ചടി കൂടി ക്ലബ്ബിനെ നേരിടുകയാണ്. അത് സ്വന്തം ആരാധകരിൽ നിന്ന് തന്നെ ആകുമ്പോൾ ബാഴ്സലോണ കടുത്ത പ്രതിസന്ധിയിലേക്ക് വീണ്ടും തള്ളപെടുകയാണ്.
ആരാധകരിൽ നിന്നും ക്ലബ് അകന്നു പോകുന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ പലരും വിലയിരുത്തുന്നത്. ബാഴ്സലോണയുടെ ഒരു വിഭാഗം ആരാധകർ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ആണെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.
ആദ്യ ഹോം മത്സരത്തിനായി ഇതുവരെ കേവലം 15 1820 ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. സ്റ്റേഡിയത്തിലെ വിവിധഭാഗങ്ങളിൽ പതിപ്പിച്ചിരുന്ന മെസ്സിയുടെ പോസ്റ്ററുകൾ ഉൾപ്പെടെ ക്ലബ് നീക്കം ചെയ്തിരുന്നു. അത് കൂടാതെ അവരുടെ ഔദ്യോഗിക സ്റ്റോറിൽ ശേഷിക്കുന്ന മെസ്സിയുടെ ജേഴ്സികൾ അവർ യുദ്ധകാലാടിസ്ഥാനത്തിൽ വിറ്റ് ഒഴിവാക്കി.